02
December 2020 - 5:58 am IST

Download Our Mobile App

Flash News
Archives

Analysis

New job

പു​തു​താ​യി ജോ​ലി നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍ധ​ന

Published:15 November 2020

ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍ന്ന് ഉ​ട​ലെ​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍ക്കി​ടെ രാ​ജ്യ​ത്ത് പു​തു​താ​യി ജോ​ലി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. അ​തി​ല്‍ 95 ശ​ത​മാ​ന​വും മു​ഴു​വ​ന്‍ സ​മ​യ ജോ​ലി​യാ​ണെ​ന്ന​ത് മ​റ്റൊ​രു പ്ര​ത്യേ​ക​ത.

മും​ബൈ: ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍ന്ന് ഉ​ട​ലെ​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍ക്കി​ടെ രാ​ജ്യ​ത്ത് പു​തു​താ​യി ജോ​ലി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. അ​തി​ല്‍ 95 ശ​ത​മാ​ന​വും മു​ഴു​വ​ന്‍ സ​മ​യ ജോ​ലി​യാ​ണെ​ന്ന​ത് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഒ​ക്റ്റോ​ബ​റി​ല്‍ 2.75 ല​ക്ഷം പേ​ര്‍ പു​തു​താ​യി ജോ​ലി​യി​ല്‍ ക​യ​റി. സെ​പ്തം​ബ​റി​ല്‍ ഉ​ണ്ടാ​യ​തി​നേ​ക്കാ​ള്‍ ഒ​രു ല​ക്ഷം കൂ​ടു​ത​ലാ​ണി​ത്. ഏ​ക​ദേ​ശം 56 ശ​ത​മാ​നം വ​ര്‍ധ​ന. 1.05 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​യി സോ​ഫ്റ്റ് വെ​യ​ര്‍ മേ​ഖ​ല​യാ​ണ് മു​ന്നി​ല്‍ 38 ശ​ത​മാ​നം പേ​രും ഈ ​മേ​ഖ​ല​യി​ലാ​ണ് ജോ​ലി നേ​ടി​യ​തെ​ന്നും ബാം​ഗ്ളൂ​ര്‍ ആ​സ്ഥാ​ന​മാ​യു​ള്ള സ്പെ​ഷ​ലി​സ്റ്റ് സ്റ്റാ​ഫിം​ഗ് സ്ഥാ​പ​ന​മാ​യ എ​ക്സ്ഫീ​നോ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ അ​ഞ്ച് മെ​ട്രൊ ന​ഗ​ര​ങ്ങ​ളി​ലെ തൊ​ഴി​ല​വ​സ​ര സാ​ധ്യ​ത 51 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 34 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങി​യെ​ന്ന് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. വ​ന്‍കി​ട ക​മ്പ​നി​ക​ളി​ല്‍ പ​ല​തും വ​ര്‍ക്ക് ഫ്രം ​ഹോം ആ​ശ​യ​ത്തെ പി​ന്തു​ട​ര്‍ന്ന​തും ഇ​തി​ന് കാ​ര​ണ​മാ​യി. മെ​ട്രൊ ഇ​ത​ര മേ​ഖ​ല​ക​ളി​ലും ട​യ​ര്‍ 2 ന​ഗ​ര​ങ്ങ​ളി​ലും ചെ​റു​കി​ട പ​ട്ട​ണ​ങ്ങ​ളി​ലു​മാ​ണ് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ വ​ര്‍ധി​ച്ച​ത്. വ​ര്‍ക്ക് ഫ്രം ​ഹോം അ​നു​സ​രി​ച്ച് വി​ദൂ​ര​ത്തി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള മു​ഴു​വ​ന്‍ സ​മ​യ ജോ​ലി ഒ​ക്റ്റോ​ബ​റി​ല്‍ 3000 ആ​യി. സെ​പ്തം​ബ​റി​ല്‍ ഇ​ത് 2000 ആ​യി​രു​ന്നു. കൊ​വി​ഡി​ന് ശേ​ഷ​മു​ള്ള പ​രി​ത​സ്ഥി​തി​ക്ക​നു​സ​രി​ച്ച് ക​മ്പ​നി​ക​ള്‍ മാ​റു വ​രു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​തെ​ന്ന് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഉ​ത്സ​വ സീ​സ​ണ്‍ പ്ര​മാ​ണി​ച്ച് ജൂ​ലൈ മു​ത​ല്‍ ത​ന്നെ നി​യ​മ​ന​ങ്ങ​ളി​ല്‍ വ​ര്‍ധ​ന ക​ണ്ടു തു​ട​ങ്ങി​യി​രു​ന്നു. തു​ട​ക്ക​ക്കാ​രെ​യും ജൂ​നി​യ​ര്‍ ജീ​വ​ന​ക്കാ​രെ​യു​മാ​ണ് ഒ​ക്റ്റോ​ബ​റി​ല്‍ കൂ​ടു​ത​ലാ​യും നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ല​ക്ഷം പേ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​റി​ല്‍ 62,000 പേ​രാ​ണ് ഈ ​കാ​റ്റ​ഗ​റി​യി​ല്‍ നി​യ​മി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്‍ട്രി ലെ​വ​ല്‍ ജോ​ലി​ക്കാ​രാ​ണ് ആ​കെ നി​യ​മി​ക്ക​പ്പെ​ട്ട​വ​രി​ല്‍ 38 ശ​ത​മാ​ന​വും. മി​ഡ് ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 30 ശ​ത​മാ​നം പേ​രും മി​ഡ് സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 12 ശ​ത​മാ​നം പേ​രു​മാ​ണ് നി​യ​മി​ക്ക​പ്പെ​ട്ട​ത്. സീ​നി​യ​ര്‍ ലെ​വ​ല്‍ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​റി​ല്‍ ഈ ​വി​ഭാ​ഗ​ത്തി​ല്‍ വ​ലി​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.  


വാർത്തകൾ

Sign up for Newsletter



top