02
December 2020 - 6:10 am IST

Download Our Mobile App

Flash News
Archives

Trends

jhanvi-kapoor

മഞ്ഞ സാരിയിൽ സിംപിളായി ജാൻവി കപൂർ

Published:16 November 2020

അച്ഛൻ ബോണി കപൂറിന്‍റെ മുംബൈയിലെ ഓഫീസിൽ നടന്ന പൂജയ്ക്കാണ് നടി ട്രഡീഷനൽ ലുക്കിൽ എത്തിയത്. മനീഷ് മൽഹോത്രയുടെ ഡിസൈനർ സാരിയാണിത്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മഞ്ഞ സാരിയിൽ തിളങ്ങിയിരിക്കുകയാണ് ജാൻവി കപൂർ. അച്ഛൻ ബോണി കപൂറിന്‍റെ മുംബൈയിലെ ഓഫീസിൽ നടന്ന പൂജയ്ക്കാണ് നടി ട്രഡീഷനൽ ലുക്കിൽ എത്തിയത്. മനീഷ് മൽഹോത്രയുടെ ഡിസൈനർ സാരിയാണിത്.

റുഹാനിയാത്ത് എന്ന മനീഷിന്‍റെ ഫെസ്റ്റീവ് കളക്ഷനിൽ നിന്നുള്ള സാരിയാണ് ഇത്. പരമ്പരാഗത സറി എംബ്രോയിഡറിയാണ് സാരിയുടെ പ്രത്യേകത.

ഗോൾഡ് പേൾ കമ്മലാണ് സാരിക്കൊപ്പം അണിഞ്ഞിരിക്കുന്ന ഏക ആഭരണം. മുടി അലസമായി അഴിച്ചിട്ട് മേക്കപ്പിൽ കൂടുതൽ ശ്രദ്ധ നൽകിയിട്ടുണ്ട്. ന്യൂഡ് നിറത്തിലെ ലിപ്സ്റ്റിക്കാണ് അണിഞ്ഞിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top