രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
Published:17 November 2020
ലോകത്തെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. ചൈനയിലെ ഹൂബൈ പ്രവിശ്യയിൽ ആദ്യത്തെ കേസ് കണ്ടെത്തിയത് 2019 നവംബർ 17 നാണ്. അന്ന് രോഗം സ്ഥിരീകരിച്ചയാളാണോ ആദ്യത്തെ രോഗി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
എന്നാൽ അജ്ഞാത വൈറസ് മൂലമുള്ള രോഗബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടനയിൽ ചൈന റിപ്പോർട്ട് ചെയ്യുന്നത് ഡിസംബർ 31 നാണ്.
രോഗത്തിന് കൊവിഡ് എന്ന പേര് നൽകിയത് 2020 ഫെബ്രുവരി 11 നാണ്. ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം തികയുന്ന വേളയിൽ ട്രോളുകളുമായെത്തിയിരിക്കുകയാണ് മലയാളികൾ.