02
December 2020 - 6:43 am IST

Download Our Mobile App

Flash News
Archives

Cricket

irfan

ലങ്ക പ്രീമിയർ ലീഗ് : മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ശ്രീലങ്കയിൽ 

Published:17 November 2020

രണ്ട് ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 താരങ്ങൾ ലങ്ക പ്രീമിയർ ലീഗിൽ പങ്കെടുക്കും. ഡിസംബർ 16നാണ് ഫൈനൽ. നേരത്തെ നവംബർ 14നു നിശ്ചയിച്ചിരുന്ന ലീഗ് ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് റീഷെഡ്യൂൾ ചെയ്യുകയായിരുന്നു. ഓഗസ്റ്റ് 28 മുതൽ ലങ്ക പ്രീമിയർ ലീഗ് ആരംഭിക്കാനാണ് ശ്രീലങ്ക തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് മാനദണ്ഡങ്ങൾ കാരണം ലീഗ് നീട്ടിവെക്കുകയായിരുന്നു.


ലങ്ക പ്രീമിയർ ലീഗിൽ കളിക്കുന്നതിനായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇർഫാൻ വിവരം അറിയിച്ചത്. ലങ്ക പ്രീമിയർ ലീഗിൽ കാൻഡി ടസ്കേഴ്സിനു വേണ്ടിയാണ് ഇർഫാൻ കളിക്കുക. ക്രിസ് ഗെയിൽ, കുശാൽ പെരേര തുടങ്ങിയവരും കാൻഡി ടസ്കേഴ്സിൽ ഉണ്ട്.ലങ്ക പ്രീമിയർ ലീഗ് നവംബർ 26 മുതൽ ആരംഭിക്കും. അഞ്ച് ടീമുകളാണ് ലീഗിൽ ഉള്ളത്.

രണ്ട് ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 താരങ്ങൾ ലങ്ക പ്രീമിയർ ലീഗിൽ പങ്കെടുക്കും. ഡിസംബർ 16നാണ് ഫൈനൽ. നേരത്തെ നവംബർ 14നു നിശ്ചയിച്ചിരുന്ന ലീഗ് ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് റീഷെഡ്യൂൾ ചെയ്യുകയായിരുന്നു. ഓഗസ്റ്റ് 28 മുതൽ ലങ്ക പ്രീമിയർ ലീഗ് ആരംഭിക്കാനാണ് ശ്രീലങ്ക തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് മാനദണ്ഡങ്ങൾ കാരണം ലീഗ് നീട്ടിവെക്കുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top