02
December 2020 - 6:12 am IST

Download Our Mobile App

Flash News
Archives

Gulf

jetman

പരിശീലന പറക്കലിനിടെ അപകടം: 'ജെറ്റ്മാൻ' വിൻസ് റെഫെറ്റ് മരിച്ചു

Published:18 November 2020

ചൊവ്വാഴ്ചയാണ് ഫ്രഞ്ചുകാരനായ റെഫെറ്റ് അപകടത്തിൽപ്പെട്ടത്. മരുഭൂമിയിലെ പരിശീലന പറക്കലിനിടെയാണ് സംഭവം. മാസങ്ങള്‍ക്ക് മുമ്പ് ദുബായിലെ ജുമൈറ ബീച്ചില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തിലേക്ക് പറന്നുയര്‍ന്ന വിന്‍സിന്‍റെ വീഡിയോ വൈറലായിരുന്നു.

ദുബായ്: പ്രശസ്ത ജെറ്റ്മാന്‍ വിന്‍സ് റെഫെറ്റ് (36) ദുബായില്‍ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ചയാണ് ഫ്രഞ്ചുകാരനായ റെഫെറ്റ് അപകടത്തിൽപ്പെട്ടത്. മരുഭൂമിയിലെ പരിശീലന പറക്കലിനിടെയാണ് സംഭവം. മാസങ്ങള്‍ക്ക് മുമ്പ് ദുബായിലെ ജുമൈറ ബീച്ചില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തിലേക്ക് പറന്നുയര്‍ന്ന വിന്‍സിന്‍റെ വീഡിയോ വൈറലായിരുന്നു. മലയാളികളുള്‍പ്പെടെയുള്ള ജെറ്റ്മാന്‍ സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഈ പരീക്ഷണ പറക്കല്‍.

അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ജെറ്റ് പവർ, കാർബൺ ഫൈബർ സ്യൂട്ട് ഉപയോഗിച്ച് നിലത്ത് നിന്ന് വിക്ഷേപിച്ച് ദുബായിൽ ആദ്യമായി മനുഷ്യ പറക്കൽ നടത്തിയ വ്യക്തിയാണ് റെഫെറ്റ്. ജെ​റ്റ്മാ​ൻ ദു​ബാ​യ് ക​മ്പ​നി​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി പ​റ​ക്ക​ലു​ക​ള്‍ ന​ട​ത്തി​യ അ​ദ്ദേ​ഹം ബു​ര്‍​ജ് ഖ​ലീ​ഫ​യേ​ക്കാ​ള്‍ ഉ​യ​ര​ത്തി​ല്‍ പ​റ​ന്ന് ശ്ര​ദ്ധേ നേടിയി​രു​ന്നു. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ അ​ദ്ദേ​ഹം 6000 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ന്ന​ത് ലോ​ക​ശ്ര​ദ്ധ പിടിച്ച്പറ്റിയി​രു​ന്നു.‌

ജെ​റ്റ്മാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്വി​സ് പൈ​ല​റ്റ് യെ​വ്‌​സ് റോ​സി​യാ​ണ് വി​മാ​ന​ച്ചി​റ​കു​ക​ളു​ടെ മാ​തൃ​ക​യി​ലു​ള്ള കൊ​ച്ചു യ​ന്ത്ര​സം​വി​ധാ​നം നി​ർ​മി​ച്ച​ത്. 2015 ന​വം​ബ​റി​ൽ റോ​സി​യും റെ​ഫെ​റ്റും ബു​ർ​ജ് ഖ​ലീ​ഫ​യു​ടെ പ​ശ്‌​ചാ​ത്ത​ല​ത്തി​ൽ പാം ​ജു​മൈ​റ​യ്‌​ക്കു മു​ക​ളി​ലൂ​ടെ 4000 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ന്ന വി​മാ​ന​ത്തി​ന്‍റെ മു​ക​ളി​ൽ ആ​കാ​ശ​ത്തി​ലൂ​ടെ കു​തി​ച്ചു​ക​യ​റു​ന്ന വീ​ഡി​യോ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. മ​ണി​ക്കൂ​റി​ൽ 402 കിലോമീറ്റർ വരെ വേ​ഗം കൈ​വ​രി​ക്കാ​ൻ ഇ​വ​ർ​ക്ക് സാധിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top