02
December 2020 - 5:49 am IST

Download Our Mobile App

Flash News
Archives

Crime

kasaragod

അംഗപരിമിതനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

Published:18 November 2020

ഹനുമന്തയുടെ ഭാര്യ ഭാഗ്യയും കാമുകനായ കര്‍ണാടക സ്വദേശി അല്ല ബാഷയും പൊലീസിന്റെ പിടിയിലായി. ഈ മാസം 5-ാം തീയതി ഭാര്യയ്ക്കൊപ്പം കാമുകനെ കണ്ടതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കാസര്‍ഗോഡ്: കുഞ്ചത്തൂരില്‍ അംഗപരിമിതനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഭാര്യയും കാമുകനും പിടിയിലായി. ക്രൂര കുറ്റ കൃത്യം പുറം ലോകം അറിഞ്ഞത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ. കര്‍ണാടക ഗതക സ്വദേശി ഹനുമന്തയെ നവംബര്‍ 5നാണ് മഞ്ചേശ്വരംകുഞ്ചത്തൂരിലെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തായി സ്‌കൂട്ടറും മറിഞ്ഞ് കിടന്നിരുന്നു. കൊലപാതകമാണെന്ന സൂചനയുണ്ടായിരുന്നെങ്കിലും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ ക്രൂരകൃത്യത്തിന്റെ ചുരുള്‍ അഴിഞ്ഞു.

ഹനുമന്തയുടെ ഭാര്യ ഭാഗ്യയും കാമുകനായ കര്‍ണാടക സ്വദേശി അല്ല ബാഷയും പൊലീസിന്റെ പിടിയിലായി. ഈ മാസം 5-ാം തീയതി ഭാര്യയ്ക്കൊപ്പം കാമുകനെ കണ്ടതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കം ഏറ്റുമുട്ടലിലേക്ക് വഴിമാറിയതോടെ ഹനുമന്തയുടെ ഭാര്യയും കാമുകനും ചേര്‍ന്ന് മര്‍ദിച്ചു. നിലത്തുവീണ് അംഗപരിമിതന്‍ കൂടിയായ ഹനുമന്തയെ കാമുകന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

ഇതിനു ശേഷം അല്ലബാഷ മൃതദേഹം ബൈക്കില്‍ കെട്ടി റോഡില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോയി. ഹനുമന്തയുടെ സ്‌കൂട്ടറില്‍ ഭാഗ്യയും അല്ലബാഷയെ പിന്തുടര്‍ന്നു. കുഞ്ചത്തൂരിലെത്തിയപ്പോള്‍ മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയും അല്ലബായുടെ മൃതദേഹത്തിന് സമീപം ഉപേക്ഷിക്കുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇരുവരും കുറ്റം സമ്മതിച്ചത്.

 


വാർത്തകൾ

Sign up for Newsletter



top