02
December 2020 - 5:50 am IST

Download Our Mobile App

Flash News
Archives

Hollywood

ww-1984

‌'വണ്ടർ വുമൺ 1984' ക്രിസ്മസിന് തിയെറ്ററുകളിലും എച്ച്ബിഒ മാക്സിലും

Published:19 November 2020

ഈ വര്‍ഷം ജൂണില്‍ ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡിനെ തുടർന്ന് വൈകുകയായിരുന്നു. ഡിസിയുടെ സൂപ്പര്‍ വുമണ്‍ കഥാപാത്രം വണ്ടര്‍ വുമണിന് ജീവനേകുന്നത് ഗാൽ ഗാഡോട്ട് ആണ്.

പാറ്റി ജെന്‍കിന്‍സാൺ സംവിധാനം ചെയ്യുന്ന വണ്ടര്‍ വുമണ്‍ 1984 ക്രിസ്മസിന് അമെരിക്കന്‍ തിയെറ്ററുകളില്‍ എത്തും. അതേ ദിവസം തന്നെ എച്ച്ബിഒ മാക്സിലും ചിത്രം ഓണ്‍ലൈനായി റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ഈ വര്‍ഷം ജൂണില്‍ ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡിനെ തുടർന്ന് വൈകുകയായിരുന്നു. ഡിസിയുടെ സൂപ്പര്‍ വുമണ്‍ കഥാപാത്രം വണ്ടര്‍ വുമണിന് ജീവനേകുന്നത് ഗാൽ ഗാഡോട്ട് ആണ്. ചിത്രത്തിന്‍റെ ട്രെയ്‌ലറുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു.

2017ല്‍ ഇറങ്ങിയ വണ്ടര്‍ വുമണ്‍ ചിത്രം വന്‍ ബോക്സോഫിസ് ഹിറ്റായിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് പുതിയ ചിത്രം.1920 കളില്‍ ലോകമഹായുദ്ധകാലത്ത് നടക്കുന്ന രീതിയിലാണ് ഒന്നാം ഭാഗം എങ്കില്‍ പുതിയ ചിത്രം നടക്കുന്നത് 1984ലാണ്. ക്രിസ് പിനെ, ക്രിസ്റ്റന്‍ വിഗ്, റോബിന്‍ റൈറ്റ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. പെട്രോ പാസ്ക്കലാണ് ചിത്രത്തിലെ പ്രതിനായക വേഷത്തില്‍ എത്തുന്നത്. 


വാർത്തകൾ

Sign up for Newsletter



top