02
December 2020 - 5:42 am IST

Download Our Mobile App

Flash News
Archives

Travel

island

വൻമല ഇടിഞ്ഞ് കടലിലേക്ക്; പരിഭ്രാന്തരായി സഞ്ചാരികൾ, വിഡിയോ

Published:19 November 2020

പാറകഷ്ണങ്ങൾക്കിടയിൽ സഞ്ചാരികൾ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന സംശയത്തിൽ തെരച്ചിൽ തുടരുകയാണ്. മലയിടിഞ്ഞു വീഴുന്നതിന്‍റെയും സഞ്ചാരികൾ അലമുറയിടുന്നതിന്‍റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സ്പെയിനിൽ മലയിടിഞ്ഞ് കടലിലേക്ക് വീണതിനെ തുടർന്ന് കാനറി ദ്വീപുകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാറകഷ്ണങ്ങൾക്കിടയിൽ സഞ്ചാരികൾ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന സംശയത്തിൽ തെരച്ചിൽ തുടരുകയാണ്. മലയിടിഞ്ഞു വീഴുന്നതിന്‍റെയും സഞ്ചാരികൾ അലമുറയിടുന്നതിന്‍റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കടലിനോട് ചേർന്ന് കിടക്കുന്ന മലയാണ് ഇടിഞ്ഞുവീണത്.

ഉഗ്ര ശബ്ദത്തോടെ മലയുടെ ഒരു ഭാഗം കടലിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കാനറി ദ്വീപുകളിലെ പ്രസിദ്ധമായ അർഗാഗ ബീച്ചിലാണ് സംഭവം. കാനറി ദ്വീപുകളുടെ പ്രഡിഡന്‍റായ ഏയ്ഞ്ചൽ വിക്ടർ ടോറസാണ് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

വീഡിയോ പങ്കുവെച്ച അദ്ദേഹം അപകടം നടന്ന സ്ഥലത്ത് നിന്ന് ആളുകളോട് മാറി നിൽക്കാനും ആവശ്യപ്പെട്ടു. മലയിൽ വിള്ളൽ വീണിട്ടുണ്ട്. ഇനിയും ഇത്തരം അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

 


വാർത്തകൾ

Sign up for Newsletter



top