02
December 2020 - 6:49 am IST

Download Our Mobile App

Flash News
Archives

Hollywood

Martin Scorsese, Hollywood

78-ാം  ജന്മദിനം  ആഘോഷിച്ച്   മാര്‍ട്ടിന്‍  സ്കോസെസി

Published:19 November 2020

ഹോളിവുഡ് താരങ്ങളായ റോബർട്ട് ഡിനീറോയും അൽ പാച്ചിനോയും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രം കൂടിയായിരുന്നു 'ദ ഐറിഷ് മാൻ'.

വിഖ്യാത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോസെസി ഇന്നലെ   തന്‍റെ   78 -ാം ജന്മ  ദിനം   ആഘോഷിച്ചു. 2018 നെറ്റ്ഫ്ലിക്സ്  റിലീസായി പുറത്തിറങ്ങിയ 'ദ ഐറിഷ് മാൻ' ആണ് സ്കോസെസി  ഏറ്റവുമൊടുവിലായി സംവിധാനം ചെയ്ത ചിത്രം. ഹോളിവുഡ് താരങ്ങളായ റോബർട്ട് ഡിനീറോയും അൽ പാച്ചിനോയും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രം കൂടിയായിരുന്നു 'ദ ഐറിഷ് മാൻ'. ഹോളിവുഡിൽ നവതരംഗ സിനിമയ്ക്ക് തുടക്കം കുറിച്ച സംവിധായകനാണ്  സ്കോസെസി. കുട്ടിയായിരിക്കുമ്പോൾ  മുതൽ തന്നെ സിനിമയോട് അധമ്യമായ അഭിനിവേശം പുലർത്തുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 

"കുട്ടിക്കാലം മുതൽ തന്നെ സിനിമ എന്നെ ആഴത്തിൽ സ്പർശിക്കുകയും  കാഴ്ചപ്പാടുകളെ മാറ്റിമറിക്കുകയും ചെയ്തു. ഇതുവരെ കാണാത്ത മറ്റൊരു ലോകത്തിലേക്കാണ് സിനിമ എന്നെ കൂട്ടിക്കൊണ്ടു പോയത്. ജീവിതാവസാനം വരെ സിനിമയെക്കുറിച്ചുള്ള ഓർമ്മകൾ മാത്രമായിരിക്കും എന്റെ ജീവിതത്തിൽ"  സ്കോസെസി  ഒരിക്കൽ പറഞ്ഞു. പതിനൊന്നാം വയസ്സുമുതൽ തന്നെ രസകരമായ സ്റ്റോറി ബോർഡുകൾ സ്‌കോസെസി   വരയ്ക്കുമായിരുന്നു. തന്റെ സിനിമകളിൽ ഉടനീളം മഹാന്മാരായ കലാകാരന്മാരെ ആദരിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. പ്രശസ്ത ജാപ്പനീസ് സംവിധായകനായ അകിര കുറസോവയാണ്  സ്‌കോസെസിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകൻ.     Goodfellas (1990),Raging Bull (1980), The Aviator (2004), The Departed (2006), Taxi Driver (1976)Cape Fear (1991), Gangs Of New York (2002), Casino (1995), The Wolf Of Wall Street (2013), . Hugo (2011) തുടങ്ങിയവയാണ് സ്കോസെസിയുടെ പ്രധാന ചിത്രങ്ങൾ. ഒരു പ്രമുഖ  ഇംഗ്ലീഷ്  മാസികയ്ക്ക് നൽകിയ  അഭിമുഖത്തിൽ തനിക്ക്  ഏറ്റവും ഇഷ്ട്ടപെട്ട 12 ചിത്രങ്ങളെക്കുറിച്ച് സ്‌കോസെസി  പറഞ്ഞു. 

മാർട്ടിൻ സ്‌കോസെസിയുടെ  ഇഷ്ട്ട ചിത്രങ്ങൾ

1.2001: A Space Odyssey – Stanley Kubrick,    1968.

2. 8½ – Federico Fellini, 1963.

3.Ashes and Diamonds – Andrzej Wajda, 1958.

4.Citizen Kane – Orson Welles, 1941.

5.The Leopard – Luchino Visconti, 1963.

6.Paisan – Roberto Rossellini, 1946.

7.The Red Shoes – Michael Powell/Emeric 

Pressburger, 1948.

8.The River – Jean Renoir, 1951.

9.Salvatore Giuliano – Francesco Rosi, 1962.

10.The Searchers – John Ford, 1956.

11.Ugetsu Monogatari – Mizoguchi Kenji, 1953.

12. Vertigo – Alfred Hitchcock, 1958.

ReplyReply AllForwardEdit as new


വാർത്തകൾ

Sign up for Newsletter



top