02
December 2020 - 6:30 am IST

Download Our Mobile App

Flash News
Archives

Special

Kerala Election 2020, Verity Name, ELection Campaign

സോഷ്യൽ മീഡിയയിൽ തരംഗമായി വെറൈറ്റി പേരുള്ള സ്ഥാനാർത്ഥികൾ

Published:20 November 2020

കൊവിഡ് മൂലം പ്രചാരണം ഒട്ടുമുക്കാലും ഓണ്‍ലൈന്‍ വഴിയാണ്, അതുകൊണ്ട് തന്നെ തിരുവനന്തപുരം ജില്ലയിലെ പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികളെ കാസര്‍ഗോഡ് ജില്ലയില്‍ ഉള്ളവരും അറിയും എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍

കേരളം തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങി കഴിഞ്ഞു, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ പൂര്‍ത്തിയായതോടെ ചിത്രം വ്യക്തമായി, ഇനി പ്രചാരണ കാലഘട്ടമാണ്. കൊവിഡ് മൂലം പ്രചാരണം ഒട്ടുമുക്കാലും ഓണ്‍ലൈന്‍ വഴിയാണ്, അതുകൊണ്ട് തന്നെ തിരുവനന്തപുരം ജില്ലയിലെ പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികളെ കാസര്‍ഗോഡ് ജില്ലയില്‍ ഉള്ളവരും അറിയും എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. അത്തരത്തില്‍ ഒരുപാട് തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ വ്യത്യസ്തമായ പേരുകള്‍ കൊണ്ട് ശ്രദ്ധേയമായ സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ട്. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് ലീഗ് ടിക്കറ്റില്‍ മത്സരിക്കുന്ന ബ്രസീലിയ ഷംസുദ്ധീനും ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലേക്ക് മത്സരിക്കുന്ന കിംഗ് കോംഗും വ്യത്യസ്തമായ പേരുകള്‍ കൊണ്ട് ശ്രദ്ധ നേടിയവരാണ്.

കോഴിക്കോട് കോര്‍പ്പറേഷനില്‍ പയ്യാനക്കല്‍ ഡിവിഷനില്‍ നിന്നാണ് ബ്രസീലിയ ജനവിധി തേടുന്നത്, ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകനായ അമ്മാവനാണ് തനിക്ക് ഈ പേര് നല്‍കിയതെന്ന് ബ്രസീലിയ പറഞ്ഞു, ബ്രസീലിന്റെ തലസ്ഥാന നഗരമാണ് ബ്രസീലിയ. ബ്രസീലിയക്ക് ഇത് രണ്ടാം മൂഴമാണ്, കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ ഈ പേര് ഏറെ ഉപകാരപ്പെട്ടുവെന്ന് ബ്രസീലിയ പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നിന്ന് യുഡിഎഫിന് വേണ്ടി ജനവിധി തേടുകയാണ് കിംഗ് കോംഗ്, താന്‍ ജനിച്ച സമയത്ത് സിനിമ കണ്ട് ഇഷ്ടപെട്ട പിതാവും സഹോദരങ്ങളും ചേര്‍ന്നാണ് ഇങ്ങനെ ഒരു പേരിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾ

Sign up for Newsletter



top