02
December 2020 - 5:03 am IST

Download Our Mobile App

Flash News
Archives

Special

elephant

കരിമ്പുമോഷണം കണ്ടുപിടിച്ചു, ആനക്കുട്ടി തൂണിനു പിന്നിലൊളിച്ചു!

Published:20 November 2020

പലഹാരമെന്നത് കരിമ്പുതോട്ടം. കണ്ടുപിടിച്ചത് നാട്ടുകാർ. വെളിച്ചമടിച്ചപ്പോൾ വൈദ്യുതി പോസ്റ്റിനു പിന്നിൽ ഒളിക്കാൻ ശ്രമിക്കുന്ന ആനക്കുട്ടിയുടെ ചിത്രം മണിക്കൂറുകൾക്കുളളിൽ വൈറലായി

ബാങ്കോക്ക്: അടുക്കളയിൽ നിന്ന് ആരും കാണാതെ പലഹാരമെടുക്കുമ്പോൾ അമ്മ കടന്നുവന്നാൽ കുട്ടി എന്തു ചെയ്യും? കൈവച്ചെങ്കിലും മുഖം മറയ്ക്കാൻ ശ്രമിക്കും. അത്തരമൊരു ചിത്രമാണ് തായ്‌ലൻഡിലെ ചിയാങ്മെയിൽ നിന്ന് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇവിടെ "കുട്ടി'ഒരു ആനക്കുട്ടിയാണ്. പലഹാരമെന്നത് കരിമ്പുതോട്ടം. കണ്ടുപിടിച്ചത് നാട്ടുകാർ. വെളിച്ചമടിച്ചപ്പോൾ വൈദ്യുതി പോസ്റ്റിനു പിന്നിൽ ഒളിക്കാൻ ശ്രമിക്കുന്ന ആനക്കുട്ടിയുടെ ചിത്രം മണിക്കൂറുകൾക്കുളളിൽ വൈറലായി.പരിഭ്രമം വേണ്ട, ഉദ്യോഗസ്ഥർക്കു കാണാം.

 

തത്കാലം കരിമ്പു തിന്നോളൂ എന്ന അടിക്കുറിപ്പോടെയുള്ള ചിത്രത്തിന് നിരവധി കമന്‍റുകളും നിറയുന്നു. നേരത്തേ, ലോറിയിൽ യാത്ര ചെയ്യുമ്പോൾ തൊട്ടടുത്തു നിർത്തിയിട്ട മറ്റൊരു ലോറിയിൽ നിന്നു കരിമ്പു മോഷ്ടിക്കുന്ന ആനക്കുട്ടിയുടെ ചിത്രം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദ പങ്കുവച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top