02
December 2020 - 6:46 am IST

Download Our Mobile App

Flash News
Archives

Analysis

Continues

കൊ​വി​ഡി​ന്‍റെ ആ​ഘാ​തം വ​രും വ​ർ​ഷ​ങ്ങ​ളി​ലും തുടരും: സ​ർ​വെ

Published:20 November 2020

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം ശ​രാ​ശ​രി 6.5 ശ​ത​മാ​നം വ​ള​ർ​ന്ന സ്ഥാ​ന​ത്ത് 4.5 ശ​ത​മാ​നം വ​ള​ർ​ച്ച​യേ 2020-25 കാ​ല​ത്തു പ്ര​തീ​ക്ഷി​ക്കാ​നു​ള്ളൂ എ​ന്നാ​ണ് ഈ ​സാ​മ്പ​ത്തി​ക പ്ര​വ​ച​ന സ്ഥാ​പ​നം പ​റ​യു​ന്ന​ത്.

ന്യൂ​ഡ​ൽ​ഹി: കൊ​വി​ഡാന​ന്ത​ര കാ​ല​ത്ത് രാ​ജ്യ​ത്തെ വ​ള​ർ​ച്ച നി​ര​ക്ക് പ​ഴ​യ തോ​തി​ലേ​ക്ക് ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ ത​ല്ലി​ക്കെ​ടു​ത്തി ഓ​ക്സ്ഫ​ഡ് ഇ​ക്ക​ണോ​മി​ക്സ്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം ശ​രാ​ശ​രി 6.5 ശ​ത​മാ​നം വ​ള​ർ​ന്ന സ്ഥാ​ന​ത്ത് 4.5 ശ​ത​മാ​നം വ​ള​ർ​ച്ച​യേ 2020-25 കാ​ല​ത്തു പ്ര​തീ​ക്ഷി​ക്കാ​നു​ള്ളൂ എ​ന്നാ​ണ് ഈ ​സാ​മ്പ​ത്തി​ക പ്ര​വ​ച​ന സ്ഥാ​പ​നം പ​റ​യു​ന്ന​ത്. 

കൊ​വി​ഡി​നു ശേ​ഷം ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ക​ണ​ക്കാ​ക്കി​യാ​ണ് റേ​റ്റി​ങ് ഏ​ജ​ൻ​സി​ക​ളും മ​റ്റും പ്ര​വ​ച​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്. വ​ള​ർ​ച്ചാ​ത്തോ​ത് കു​റേ വ​ർ​ഷ​ങ്ങ​ളി​ലേ​ക്ക് താ​ഴു​ന്ന സാ​ഹ​ച​ര്യം ആ​രും മു​ന്നി​ൽ ക​ണ്ടി​ട്ടി​ല്ല. 2025ലേ​ക്ക് ഓ​ക്സ്ഫ​ഡ് ഇ​ക്ക​ണോ​മി​ക്സ് മു​മ്പു ക​ണ​ക്കാ​ക്കി​യ​തി​ലും 12 ശ​ത​മാ​നം താ​ഴെ​യാ​കും ഇ​ന്ത്യ​യു​ടെ ജി​ഡി​പി എ​ന്നാ​ണ് സ്ഥാ​പ​നം വി​ല​യി​രു​ത്തി​യ​ത്. കൊ​വി​ഡി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഘാ​ത​മേ​ൽ​ക്കു​ന്ന സ​മ്പ​ദ്ഘ​ട​ന ഇ​ന്ത്യ​യു​ടേ​താ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സ​മ​ഗ്ര​വും ഫ​ല​പ്ര​ദ​വു​മാ​യ ഉ​ത്തേ​ജ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ത്ത​താ​ണ് കാ​ര​ണ​മാ​യി അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ​ല അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ളും കൊ​വി​ഡി​നു മു​മ്പേ ഉ​ള്ള​വ​യാ​ണ്. ക​മ്പ​നി​ക​ളു​ടെ അ​മി​ത ക​ടം, ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ കൊ​വി​ഡി​ന് മു​മ്പേ ത​ന്നെ​യു​ള്ള ഭീ​ഷ​ണി​ക​ളാ​ണ്. 

ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ച ഉ​ത്തേ​ജ​ക പ​രി​പാ​ടി​ക​ളി​ൽ പ​ണം മു​ട​ക്ക് ജി​ഡി​പി​യു​ടെ ര​ണ്ട​ര ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യേ ഉ​ള്ളൂ. സിം​ഹ​ഭാ​ഗ​വും വാ​യ്പാ സ​ഹാ​യ​വും വാ​യ്പാ ഗ്യാ​ര​ണ്ടി​യു​മാ​ണ്. ഈ ​വ​ർ​ഷം കേ​ന്ദ്ര​ത്തി​ന്‍റെ ധ​ന​ക​മ്മി ഇ​ര​ട്ടി​യോ​ള​മാ​കു​മെ​ങ്കി​ലും അ​തു വ​ള​ർ​ച്ച​യെ സ​ഹാ​യി​ക്കി​ല്ല. കാ​ര​ണം ക​മ്മി കൂ​ടു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ചെ​ല​വ് വ​ർ​ധി​പ്പി​ക്കു​ന്ന​തു കൊ​ണ്ട​ല്ലെ​ന്നും ഓ​ക്സ്ഫ​ഡ് ഇ​ക്ക​ണോ​മി​ക്സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 


വാർത്തകൾ

Sign up for Newsletter



top