02
December 2020 - 6:47 am IST

Download Our Mobile App

Flash News
Archives

Updates

Consortium

വൊ​ഡ​ഫോ​ൺ ഐ​ഡി​യ​യി​ൽ പ​ണം മു​ട​ക്കാ​ൻ ക​ൺ​സോ​ർ​ഷ്യം

Published:20 November 2020

വൊ​ഡ​ഫോ​ൺ ഐ​ഡി​യ​യ്ക്കു (വി​ഐ) മ​ത്സ​ര​ശേ​ഷി ന​ൽ​കാ​ൻ പ്രൈ​വ​റ്റ് ഇ​ക്വി​റ്റി സ്ഥാ​പ​ന​ങ്ങ​ളും ഫ​ണ്ടു​ക​ളും. മൊ​ബൈ​ൽ സേ​വ​ന വി​പ​ണി​യി​ൽ മ​ത്സ​രം ക​ടു​ക​ട്ടി​യാ​യ​പ്പോ​ൾ പി​ടി​ച്ചു നി​ൽ​ക്കാ​ൻ പ​ണം സ​മാ​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വൊ​ഡ​ഫോ​ൺ ഐ​ഡി​യ.

മും​ബൈ: വൊ​ഡ​ഫോ​ൺ ഐ​ഡി​യ​യ്ക്കു (വി​ഐ) മ​ത്സ​ര​ശേ​ഷി ന​ൽ​കാ​ൻ പ്രൈ​വ​റ്റ് ഇ​ക്വി​റ്റി സ്ഥാ​പ​ന​ങ്ങ​ളും ഫ​ണ്ടു​ക​ളും. ഓ​ക്‌​ട്രീ ക്യാ​പി​റ്റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പം കൊ​ണ്ട ക​ൺ​സോ​ർ​ഷ്യം 200 കോ​ടി ഡോ​ള​ർ (14,800 കോ​ടി രൂ​പ) വി​ഐ​യി​ൽ മു​ട​ക്കാ​ൻ സ​ന്ന​ദ്ധ​രാ​ണ്. മൊ​ബൈ​ൽ സേ​വ​ന വി​പ​ണി​യി​ൽ മ​ത്സ​രം ക​ടു​ക​ട്ടി​യാ​യ​പ്പോ​ൾ പി​ടി​ച്ചു നി​ൽ​ക്കാ​ൻ പ​ണം സ​മാ​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വൊ​ഡ​ഫോ​ൺ ഐ​ഡി​യ. 

ബ്രി​ട്ട​നി​ലെ വൊ​ഡ​ഫോ​ൺ ക​മ്പ​നി​യും ഇ​ന്ത്യ​യി​ലെ ആ​ദി​ത്യ ബി​ർ​ല ഗ്രൂ​പ്പും ചേ​ർ​ന്നു​ള്ള സം​യു​ക്ത സം​രം​ഭ​മാ​ണ് ഇ​ത്. നി​കു​തി ബാ​ധ​ക​മാ​യ റ​വ​ന്യു (എ​ജി​ആ​ർ) സം​ബ​ന്ധി​ച്ച കേ​സി​ൽ വി​ധി എ​തി​രാ​യ​തു മൂ​ലം വ​ലി​യ തു​ക അ​ട​യ്ക്കേ​ണ്ടി വ​രു​ന്ന​തു ക​മ്പ​നി​ക്കു വ​ലി​യ ബാ​ധ്യ​ത ആ​യി. ഇ​തി​നാ​യി അ​ധി​ക മൂ​ല​ധ​നം ഇ​റ​ക്കാ​ൻ ബി​ർ​ല ഗ്രൂ​പ്പ് താ​ത്പ്പ​ര്യ​മെ​ടു​ത്തി​ല്ല. പ​ക​രം ഓ​ഹ​രി വി​റ്റും ക​ട​മെ​ടു​ത്തും ധ​ന​കാ​ര്യ നി​ല ഭ​ദ്ര​മാ​ക്കാ​നാ​ണ് ക​മ്പ​നി ശ്ര​മി​ക്കു​ന്ന​ത്. 25,000 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. ഇ​തു സാ​ധ്യ​മാ​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ് ഓ​ക്‌​ട്രീ നീ​ക്കം. മ​റ്റു ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളോ​ടും പ്രൈ​വ​റ്റ് ഇ​ക്വി​റ്റി​ക​ളോ​ടും വൊ​ഡ​ഫോ​ൺ ഐ​ഡി​യ ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. ധ​ന​നി​ല മോ​ശ​മാ​യ​തി​നാ​ൽ മൊ​ബൈ​ൽ സ​ർ​വീ​സ് മി​ക​വു​റ്റ​താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു ക​മ്പ​നി. 5ജി ​ലേ​ല​ത്തി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കാ​നും ക​മ്പ​നി ആ​ലോ​ചി​ച്ചി​രു​ന്നു. പ്ര​വ​ർ​ത്ത​നം തു​ട​രാ​ൻ പ​റ്റു​മോ എ​ന്ന് ക​മ്പ​നി ത​ന്നെ പ​ര​സ്യ​മാ​യി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. സെ​പ്റ്റം​ബ​ർ ആ​ദ്യ​മാ​യി​രു​ന്നു ഇ​ത്. ഇ​തി​നു​ശേ​ഷം ഓ​ഹ​രി വി​ല 25 ശ​ത​മാ​നം ഇ​ടി​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം ഓ​ക്‌​ട്രീ ക​ൺ​സോ​ർ​ഷ്യ​ത്തി​ന്‍റെ വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ ഓ​ഹ​രി വി​ല 4.4 ശ​ത​മാ​നം ക​യ​റി. ഭാ​ര​തി എ​യ​ർ​ടെ​ല്ലും റി​ല​യ​ൻ​സ് ജി​യോ​യും ഒ​ന്നാം സ്ഥാ​ന​ത്തി​നാ​യി പോ​ര​ടി​ക്കു​ന്ന ഇ​ന്ത്യ​ൻ മൊ​ബൈ​ൽ ടെ​ലി​കോം വി​പ​ണി​യി​ൽ സ​മീ​പ​കാ​ല​ത്ത് വൊ​ഡ​ഫോ​ൺ ഐ​ഡി​യ ഏ​റെ പി​ന്നോ​ട്ടു​പോ​യി​രു​ന്നു.  


വാർത്തകൾ

Sign up for Newsletter



top