02
December 2020 - 5:44 am IST

Download Our Mobile App

Flash News
Archives

World

biden

ജോർജിയ ഗവർണർ മുദ്രവച്ചു; ബൈഡൻ ജയിച്ചെന്ന്

Published:21 November 2020

ഇലക്ഷൻ പ്രക്രിയ പൂർത്തിയാവുന്നതിന്‍റെ ഒരു ചുവടു കൂടി പിന്നിട്ടു ഇതോടെ ബൈഡൻ. 50 ലക്ഷത്തോളം ബാലറ്റുകൾ കൈകൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയ ശേഷമാണ് ഔദ്യോഗിക സർട്ടിഫിക്കേഷൻ. സംസ്ഥാനത്തെ 159 കൗണ്ടികളിൽ നിന്നുള്ള വോട്ടുകൾ എണ്ണാനുണ്ടായിരുന്നു.

അറ്റ്ലാന്‍റ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ നീണ്ട പോരാട്ടത്തിനൊടുവിൽ ജോർജിയ സംസ്ഥാനം ജോ ബൈഡനു കിട്ടിയെന്ന് ഗവർണർ ഔദ്യോഗികമായി സർട്ടിഫൈ ചെയ്തു. ഇലക്ഷൻ പ്രക്രിയ പൂർത്തിയാവുന്നതിന്‍റെ ഒരു ചുവടു കൂടി പിന്നിട്ടു ഇതോടെ ബൈഡൻ. 50 ലക്ഷത്തോളം ബാലറ്റുകൾ കൈകൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയ ശേഷമാണ് ഔദ്യോഗിക സർട്ടിഫിക്കേഷൻ. സംസ്ഥാനത്തെ 159 കൗണ്ടികളിൽ നിന്നുള്ള വോട്ടുകൾ എണ്ണാനുണ്ടായിരുന്നു.

ബൈഡന് 2.47 ദശലക്ഷം വോട്ടുകളും പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് 2.46 ദശലക്ഷം വോട്ടുകളുമാണു ലഭിച്ചത്. 12,670 വോട്ടുകളുടെ ഭൂരിപക്ഷമാണ് ബൈഡനെന്ന് ഔദ്യോഗിക കണക്ക്. 0.25 ശതമാനം മാത്രമാണിത്. ഡോണൾഡ് ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള ബ്രയാൻ കെംപാണ് ജോർജിയയിലെ ഗവർണർ. ബൈഡൻ ജയിച്ചെന്ന് കെംപ് വ്യക്തമായി പറഞ്ഞില്ല. തെരഞ്ഞെടുപ്പു ഫലം സർട്ടിഫൈ ചെയ്യേണ്ടത് നിയമം അനുശാസിക്കുന്ന ജോലിയാണെന്നും അതു ചെയ്യുന്നു എന്നുമാണ് കെംപ് വിശദീകരിച്ചത്. ഇനി ട്രംപിന് ഇതിനെതിരേ കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതേസമയം, തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ട്രംപിന്‍റെ ആരോപണം ശരിവച്ചിട്ടില്ല ഗവർണർ.

സത്യസന്ധമായാണ് വോട്ടെടുപ്പു നടന്നതെന്ന സംസ്ഥാനത്തെ സെക്രട്ടറി ഒഫ് സ്റ്റേറ്റ് ബ്രാഡ് റാഫെൻസ്പെർജറുടെ വാദവും അംഗീകരിച്ചിട്ടില്ല. 1992നു ശേഷം ജോർജിയ നേടുന്ന ആദ്യത്തെ ഡെമൊക്രറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥിയാണു ബൈഡൻ. വിജയ മാർജിൻ അര ശതമാനത്തിൽ കുറവായതിനാൽ റീ കൗണ്ട് ആവശ്യപ്പെടാൻ ട്രംപിന് രണ്ടു ദിവസം സമയമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഇതിനിടെ, വിസ്കോൺസിനിലെ രണ്ടു പ്രധാന ഡെമൊക്രറ്റിക് കൗണ്ടികളിൽ ട്രംപിന്‍റെ ആവശ്യപ്രകാരമുള്ള റീ കൗണ്ടിങ് ആരംഭിച്ചിട്ടുണ്ട്. ഇവിടുത്തെ ആയിരക്കണക്കിന് തപാൽ വോട്ടുകൾ എണ്ണരുതെന്ന് ട്രംപ് വിഭാഗം ആവശ്യപ്പെടുന്നുണ്ട്. 20,600 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബൈഡൻ വിസ്കോൺസിനിൽ വിജയിച്ചിരുന്നത്. വോട്ടെണ്ണുന്നതിനിടെ ട്രംപിന്‍റെ മൂന്ന് എതിർപ്പുകൾ മൂന്നംഗ കൗണ്ടി ബോർഡ് തള്ളിക്കളഞ്ഞിരുന്നു. കേസ് കോടതിയിലേക്കു കൊണ്ടുപോകാനാണു ട്രംപിന്‍റെ ശ്രമമെന്നാണു നിഗമനം.


വാർത്തകൾ

Sign up for Newsletter



top