രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
Published:21 November 2020
ബര്‍ലിന്‍: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്വദേശീയരും വിദേശീയരുമായ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സഹായങ്ങള്‍ വിന്റര്‍ സെമസ്റ്റര്‍ കഴിയുന്നതു വരെ തുടരാന്‍ ജര്‍മന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഗ്രാന്റുകളും പലിശയില്ലാത്ത വായ്പകളും അടക്കമുള്ള സഹായങ്ങള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റമില്ല എന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഞ്ജ കാര്ലിചെക്ക് അറിയിച്ചു.
കോവിഡ് കാരണം പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യാന്‍ കഴിയാതെ വരുന്നവരും മാതാപിതാക്കളുടെ സാമ്പത്തിക പിന്തുണ ലഭിക്കാതെ വരുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായ പദ്ധതിയാണ് ജര്‍മനി നടപ്പാക്കിയിട്ടുള്ളത്. വിദേശ വിദ്യാര്‍ഥികള്‍ക്കും ഇതേ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്.