02
December 2020 - 6:47 am IST

Download Our Mobile App

Flash News
Archives

World

temple

പാക്കിസ്ഥാനിൽ 1300 വർഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം കണ്ടെത്തി

Published:21 November 2020

പാക്കിസ്ഥാനിലെ ഏറ്റവും ആകർഷകമായ 20 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രമുഖമാണ് സ്വാത്. നിരവധി തീർഥാടന, സാംസ്കാരിക കേന്ദ്രങ്ങളുണ്ട് ഇവിടെ. ബുദ്ധമതവുമായി ബന്ധപ്പെട്ട് ചരിത്ര പ്രാധാന്യമുള്ള നിരവധി കേന്ദ്രങ്ങളും സ്വാതിലുണ്ട്.

പെഷവാർ: പാക്കിസ്ഥാനിലെ സ്വാത് ജില്ലയിലുള്ള ബരിക്കോട്ട് ഘുണ്ടലിയിൽ 1300 വർഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം കണ്ടെത്തി. ഇറ്റാലിയൻ പുരാവസ്തു വിദഗ്ധരുടെ മേൽനോട്ടത്തിൽ നടത്തിയ പര്യവേക്ഷണത്തിലാണ് ഹിന്ദു ഷാഹി കാലത്തെ ക്ഷേത്രം കണ്ടെത്തിയതെന്ന് ഖൈബര്‍ പഖ്തൂൺഖ്വ ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് ആര്‍ക്കിയോളജിയിലെ ഫസല്‍ ഖാലിഖ് പറഞ്ഞു.

ഹിന്ദു ഷാഹി അല്ലെങ്കിൽ കാബൂൾ ഷാഹി(850 1026 സിഇ) എന്നറിയപ്പെടുന്നത് ഒരു ഹിന്ദു രാജവംശമാണ്. കാബൂൾ താഴ്വര (കിഴക്കൻ അഫ്ഗാനിസ്ഥാൻ), ഗാന്ധാര (ഇന്നത്തെ പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ), ഇന്നത്തെ വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നീ പ്രദേശങ്ങളാണ് ഈ രാജവംശം ഭരിച്ചിരുന്നത്. ഖനനത്തിനിൽ ക്ഷേത്രത്തോടു ചേർന്ന് സൈനികപാളയത്തിന്‍റെയും നിരീക്ഷണ ഗോപുരങ്ങളുടെയും അവശിഷ്ടങ്ങളും കുളവും കണ്ടെത്തി.

ഇതാദ്യമാണ് ഈ മേഖലയിൽ ഹിന്ദു ഷാഹി കാലത്തെ നിർമിത കണ്ടെത്തുന്നത്. ഗാന്ധാര സംസ്കാരത്തിലെ ആദ്യ ക്ഷേത്രമാണ് സ്വാതിൽ നിന്നു കണ്ടെത്തിയതെന്ന് ഇറ്റാലിയൻ പുരാവസ്തു ഗവേഷക സംഘത്തിന്‍റെ മേധാവി ഡോ. ലൂക്ക പറഞ്ഞു. പാക്കിസ്ഥാനിലെ ഏറ്റവും ആകർഷകമായ 20 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രമുഖമാണ് സ്വാത്. നിരവധി തീർഥാടന, സാംസ്കാരിക കേന്ദ്രങ്ങളുണ്ട് ഇവിടെ. ബുദ്ധമതവുമായി ബന്ധപ്പെട്ട് ചരിത്ര പ്രാധാന്യമുള്ള നിരവധി കേന്ദ്രങ്ങളും സ്വാതിലുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top