02
December 2020 - 6:48 am IST

Download Our Mobile App

Flash News
Archives

Crime

crime

മൊബൈൽ ഡേറ്റ തീർത്ത അനിയനെ ചേട്ടൻ കുത്തിക്കൊന്നു

Published:21 November 2020

ഇവിടെ വച്ച് മൊബൈൽ ഡാറ്റ ഉപയോഗിച്ചു തീർത്തതിന് അനിയനെ വഴക്കു പറഞ്ഞു. തുടർന്നുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിച്ചെന്നാണ് പൊലീസ് പറയുന്നത്. നെഞ്ചിൽ അനിയനെ പലവട്ടം കുത്തിയ രാമൻ പിന്നീട് സ്ഥലം വിട്ടു.

ലഖ്നൗ: മൊബൈൽ ഡാറ്റ ഉപയോഗിച്ചു തീർത്തതിൽ അരിശം പൂണ്ട ചേട്ടൻ അനിയനെ കുത്തിക്കൊന്നു. ഇരുപത്തിമൂന്നുകാരനായ രാമൻ ആണ് കൊലപാതകം നടത്തിയത്. ബുധനാഴ്ച വൈകിട്ടാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് അറിയിച്ചു. രാമൻ ഇളയ സഹോദരൻ റോയിയെ വിളിച്ച് ടെറസിലേക്കു പോവുകയായിരുന്നു.

ഇവിടെ വച്ച് മൊബൈൽ ഡാറ്റ ഉപയോഗിച്ചു തീർത്തതിന് അനിയനെ വഴക്കു പറഞ്ഞു. തുടർന്നുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിച്ചെന്നാണ് പൊലീസ് പറയുന്നത്. നെഞ്ചിൽ അനിയനെ പലവട്ടം കുത്തിയ രാമൻ പിന്നീട് സ്ഥലം വിട്ടു. വീട്ടുകാർ എത്തിയപ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന റോയിയെയാണ് കണ്ടത്.

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. റെയ്‌ൽവേ സ്റ്റേഷനിൽ നിന്നാണ് രാമനെ അറസ്റ്റ് ചെയ്തത്. രാമന് മാനസിക ആസ്വാസ്ഥ്യമുണ്ടെന്ന് വീട്ടുകാർ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top