02
December 2020 - 6:28 am IST

Download Our Mobile App

Flash News
Archives

National

ias

രാജ്യം ആഘോഷിച്ച വിവാഹം; ഐഎഎസ് ദമ്പതികൾ വേർപിരിയുന്നു

Published:21 November 2020

ഐഎഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് യുവതിയായിരുന്നു ഭോപ്പാൽ സ്വദേശിയായ ടിന. കശ്‌മീർ സ്വദേശിയായ അതർ ഖാനുമായി ടിന പ്രണയത്തിലായത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. 2018 ൽ ജയ്‌പൂർ, പഹൽഗാം, ഡൽഹി എന്നിവിടങ്ങളിലായി മൂന്ന് ഘട്ടമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

ഐഎഎസ് ദമ്പതികളായ ടിന ദബിയുടെയും ഭർത്താവ് അതർ ഖാന്‍റെയും വിവാഹം രാജ്യമാകെ ചർച്ചയായിരുന്നു. 2015 സിവിൽ സർവീസ് ബാച്ചിലെ ഒന്നാം റാങ്കുകാരിയായിരുന്നു ടിന ദബി. ഭർത്താവ് അതേ ബാച്ചിലെ രണ്ടാം റാങ്കുകാരനുമായിരുന്നു. ഇപ്പോഴിതാ ഈ ഐഎഎസ് ദമ്പതികൾ വേർപിരിയാനൊരുങ്ങുന്നുവെന്നാണ് പുതിയ വാർത്ത. 

സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇടയിൽ ഇരുവരുടേയും തീരുമാനം അപ്രതീക്ഷിതമായിരുന്നു. ജയ്‌പൂരിലെ കുടുംബ കോടതിയിലാണ് ഉഭയ സമ്മതപ്രകാരം ടിനയും അതറും വിവാഹ മോചനത്തിന് അപേക്ഷ നൽകിയത്. മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷ്ണൽ അക്കാദമിയിൽ വച്ചാണ് കശ്മീർ സ്വദേശി അതർ ഖാനുമായി ടിന പ്രണയത്തിലായത്.

ഐഎഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് യുവതിയായിരുന്നു ഭോപ്പാൽ സ്വദേശിയായ ടിന. കശ്‌മീർ സ്വദേശിയായ അതർ ഖാനുമായി ടിന പ്രണയത്തിലായത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. 2018 ൽ ജയ്‌പൂർ, പഹൽഗാം, ഡൽഹി എന്നിവിടങ്ങളിലായി മൂന്ന് ഘട്ടമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ ലോക്‌സഭാ സ്‌പീക്കർ സുമിത്ര മഹാജൻ, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവർ ഡൽഹിയിൽ നടന്ന വിരുന്നിൽ പങ്കെടുത്തിരുന്നു. വിവാഹത്തിൽ എതിർപ്പറിയിച്ച് ഹിന്ദുമഹാസഭ അന്ന് രംഗത്തെത്തിയിരുന്നു.


വാർത്തകൾ

Sign up for Newsletter



top