പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:21 November 2020
പൂച്ചക്കുഞ്ഞുങ്ങളുടെയും പട്ടിക്കുഞ്ഞുങ്ങളുടെയുമൊക്കെ കളികൾ കണ്ടിരിക്കാൻ തന്നെ നല്ല രസമാണല്ലേ. ഇപ്പോഴിത ഒരു രസകരമായി വിഡിയോയുടെ പിന്നാലെയാണ് സോഷ്യൽ മീഡിയ. ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവർ എന്ന അടിക്കുറിപ്പോടെ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥനായ പ്രവീൺ അങ്കുസാമിയാണ് തന്റെ ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 29 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു പട്ടിക്കുട്ടി അപ്പുറത്തുള്ള പൂച്ചയുടെ അടുത്തേക്ക് എത്താൻ ശ്രമം നടത്തുന്നു.
പട്ടിക്കുട്ടി കമ്പികൾക്കിടയിലൂടെ നുഴഞ്ഞ് അപ്പുറത്തേക്കെത്താൻ കഷ്ടപ്പെടുന്നത് വീഡിയോയിൽ കാണാം. മുക്കാൽ ഭാഗത്തോളം അപ്പുറത്തേക്ക് കടന്നെങ്കിലും ഇടയ്ക്ക് വെച്ച് അതിന്റെ പിൻകാലുകൾ കമ്പികൾക്കിടയിൽ കുടുങ്ങുന്നു. അത്രയും നേരം വെറുതെ നിന്ന പൂച്ച കൂട്ടുകാരനെ സഹായിക്കാൻ മുന്നോട്ട് വരുന്നു.
മറ്റൊരു വശത്തൂടെ മുൻകാലുകൾ വച്ച് പൂച്ച പട്ടിക്കുട്ടിയെ അപ്പുറത്തെക്ക് കടക്കാൻ സഹായിക്കുന്നത് വീഡിയോയിൽ കാണാം. അവസാനം പട്ടിക്കുട്ടി പൂച്ചയുടെ അടുത്തു എത്തുന്നത് വരെയാണ് വീഡിയോയിലുള്ളത്. നായ്ക്കൾ എല്ലായപ്പോഴും തമാശക്കാരാണെന്നും യഥാർഥ കൂട്ടുകാർ എന്നൊക്കെയാണ് പലരുടേയും കമന്റുകൾ.
Best friends foreverpic.twitter.com/oXMc9PiHPD
— Praveen Angusamy, IFSPraveenIFShere) November 20, 2020