02
December 2020 - 6:23 am IST

Download Our Mobile App

Flash News
Archives

Updates

Indian oil

സീ​റോ- എ​മി​ഷ​ന്‍ ഇ​ലക്‌ട്രിക് മൊ​ബി​ലി​റ്റി സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി ഇ​ന്ത്യ​ന്‍ ഓ​യി​ല്‍

Published:21 November 2020

സൗ​രോ​ര്‍ജ്ജം ഉ​പ​യോ​ഗി​ച്ച് ചാ​ര്‍ജ്ജ് ചെ​യ്യാ​ന്‍ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ത്തെ (ഇ​വി) അ​നു​വ​ദി​ക്കു​ന്ന ഒ​രു ആ​ശ​യ​മാ​ണ് സീ​റോ-​എ​മി​ഷ​ന്‍ ഇ​ല​ക്ട്രി​ക് മൊ​ബി​ലി​റ്റി. എം. ​ടെ​ക് മ​ഹീ​ന്ദ്ര ഇ​ന്‍കു​ബേ​റ്റ് ചെ​യ്ത സ്റ്റാ​ര്‍ട്ട്-​അ​പ്പ് ആ​യ
ഹൈ​ജ് എ​ന​ര്‍ജി​യാ​ണ് ഇ​വി ചാ​ര്‍ജിം​ഗ് സി​സ്റ്റം രൂ​പ​ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ല​ക്ട്രി​ക് മൊ​ബി​ലി​റ്റി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ “സീ​റോ-​എ​മി​ഷ​ന്‍ ഇ​ല​ക്ട്രി​ക് മൊ​ബി​ലി​റ്റി'' യെ​ക്കു​റി​ച്ച് “പ്രൂ​ഫ് ഓ​ഫ് ക​ണ്‍സെ​പ്റ്റ്'' സാ​ധ്യ​താ പ​ഠ​നം വി​ജ​യ​ക​ര​മാ​യി ന​ട​ത്തി.
   
സൗ​രോ​ര്‍ജ്ജം ഉ​പ​യോ​ഗി​ച്ച് ചാ​ര്‍ജ്ജ് ചെ​യ്യാ​ന്‍ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ത്തെ (ഇ​വി) അ​നു​വ​ദി​ക്കു​ന്ന ഒ​രു ആ​ശ​യ​മാ​ണ് സീ​റോ-​എ​മി​ഷ​ന്‍ ഇ​ല​ക്ട്രി​ക് മൊ​ബി​ലി​റ്റി. എം. ​ടെ​ക് മ​ഹീ​ന്ദ്ര ഇ​ന്‍കു​ബേ​റ്റ് ചെ​യ്ത സ്റ്റാ​ര്‍ട്ട്-​അ​പ്പ് ആ​യ ഹൈ​ജ് എ​ന​ര്‍ജി​യാ​ണ് ഇ​വി ചാ​ര്‍ജിം​ഗ് സി​സ്റ്റം രൂ​പ​ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ മൂ​ന്നു സു​പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ള്‍ ഗ്രി​ഡ് ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​റി​ല്‍ ന​വീ​ക​ര​ണ​മൊ​ന്നും ആ​വ​ശ്യ​മി​ല്ല, സൗ​രോ​ര്‍ജ്ജം ഉ​പ​യോ​ഗി​ച്ച് ഇ​വി​ക​ള്‍ ചാ​ര്‍ജ് ചെ​യ്യ​പ്പെ​ടു​ന്നു, സി​സ്റ്റ​ത്തി​ന്‍റെ ആ​ര്‍ക്കി​ടെ​ക്ച​ര്‍, വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഗ്രി​ഡ് റെ​സി​ലൈ​ന്‍സ് മെ​ച്ച​പ്പെ​ടു​ത്തു​ന്നു എ​ന്നി​വ​യാ​ണ്.
 
“ബ​ദ​ല്‍ ഊ​ര്‍ജ്ജ​ത്തി​ലേ​ക്കു​ള്ള ഇ​ന്ത്യ​ന്‍ ഓ​യി​ലി​ന്‍റെ ചു​വ​ടു​വെ​യ്പ്പി​ന്‍റെ ഭാ​ഗ​മാ​യി, വി​വി​ധ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ക്കാ​യി 54 ബാ​റ്റ​റി ചാ​ർ​ജി​ങ്ങ് / സ്വാ​പ്പി​ങ് സ്റ്റേ​ഷ​നു​ക​ള്‍ ഞ​ങ്ങ​ള്‍ ഇ​തി​ന​കം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്റ്റ​ര്‍ വി​ജ്ഞാ​ന്‍ കു​മാ​ര്‍ പ​റ​ഞ്ഞു. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ക്കും സ്റ്റേ​ഷ​ണ​റി ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ക്കു​മാ​യി ഇ​ന്ത്യ​യി​ല്‍ അ​ലു​മി​നി​യം-​എ​യ​ര്‍ ബാ​റ്റ​റി നി​ര്‍മ്മാ​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഇ​സ്രാ​യേ​ലി​ല്‍ നി​ന്നു​ള്ള ഫി​ന​ര്‍ജി​യു​ടെ ഓ​ഹ​രി ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ വാ​ങ്ങി​യി​ട്ടു​ണ്ട്.
 
“ഹൈ​ബ്രി​ഡ് മൈ​ക്രോ​ഗ്രി​ഡു​ക​ള്‍'' ഉ​പ​യോ​ഗി​ച്ച് ബു​ദ്ധി​പ​ര​മാ​യ ഇ​ല​ക്ട്രി​ക്-​വെ​ഹി​ക്കി​ള്‍ ചാ​ർ​ജി​ങ് സാ​ങ്കേ​തി​ക​വി​ദ്യ പ്രാ​പ്ത​മാ​ക്കു​ന്നു. നി​ല​വി​ലു​ള്ള ഗ്രി​ഡ് ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ സോ​ളാ​ര്‍ പി​വി ബാ​റ്റ​റി​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ചാ​ണ് ഹൈ​ബ്രി​ഡ് മൈ​ക്രോ​ഗ്രി​ഡു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​ത്. ഈ ​ഹൈ​ബ്രി​ഡ് മൈ​ക്രോ​ഗ്രി​ഡു​ക​ളി​ല്‍ നി​ന്ന് ചാ​ർ​ജി​ങ്ങ് ആ​വ​ശ്യ​ക​ത​ക​ള്‍ പ്രാ​ഥ​മി​ക​മാ​യി പു​ന​രു​പ​യോ​ഗ എ​ന​ര്‍ജി  നി​റ​വേ​റ്റു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി കൃ​ത്രി​മ​ബു​ദ്ധി​യും ഇ​ന്‍റ​ര്‍നെ​റ്റ് ഓ​ഫ് തിം​ഗ്‌​സും (ഐ​ഒ​ടി) ഉ​പ​യോ​ഗി​ക്കു​ന്ന വ​ള​രെ അ​നു​യോ​ജ്യ​മാ​യ ഒ​രു സം​വി​ധാ​ന​മാ​ണ് സീ​റോ എ​മി​ഷ​ന്‍ ഇ​ല​ക്ട്രി​ക് മൊ​ബി​ലി​റ്റി, അ​തു​വ​ഴി 100 ശ​ത​മാ​നം ശു​ദ്ധ​മാ​യ ഇ-​മൊ​ബി​ലി​റ്റി ന​ല്‍കു​ന്നു.


വാർത്തകൾ

Sign up for Newsletter



top