02
December 2020 - 6:33 am IST

Download Our Mobile App

Flash News
Archives

Memmories

കു​മ്പ​ള​ങ്ങി​യി​ലെ സു​ന്ദ​രി അ​മ്മൂ​മ്മ

Published:22 November 2020

# പ്രൊ​ഫ. കെ.​വി. തോ​മ​സ്

അ​ക്കാ​ല​ത്ത്, കു​മ്പ​ള​ങ്ങി​യി​ലെ ക്രി​സ്തീ​യ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ചെ​റു​പ്പ​ക്കാ​ർ അ​മെ​രി​ക്ക​യി​ലും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ഓ​സ്ട്രേ​ലി​യ​യി​ലും പ​ഠ​ന​ത്തി​നും തൊ​ഴി​ലി​നു​മാ​യി പോ​യി അ​വി​ട​ങ്ങ​ളി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യി മാ​റി​യി​രു​ന്നു. ദീ​ർ​ഘ​കാ​ലം വ​രാ​പ്പു​ഴ അ​തി​രൂ​പ​ത പ്ര​തി​നി​ധി​യാ​യി അ​മെ​രി​ക്ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​മ്പ​ള​ങ്ങി​ക്കാ​ര​നാ​യ മോ​ൺ​സി​ഞ്ഞോ​ർ ജോ​ർ​ജ് ച​ക്യാ​മു​റി​യു​ടെ പ​രി​ശ്ര​മ​ത്താ​ലാ​ണ് ഇ​വ​രി​ൽ പ​ല​ർ​ക്കും അ​മെ​രി​ക്ക​യി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞ​ത്.

എ​ന്‍റെ ചെ​റു​പ്പ​കാ​ല​ത്ത് കു​മ്പ​ള​ങ്ങി സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​നു സ​മീ​പം ഒ​രു അ​മ്മൂ​മ്മ താ​മ​സി​ച്ചി​രു​ന്ന​താ​യി ഓ​ർ​ക്കു​ന്നു. സു​ന്ദ​രി അ​മ്മൂ​മ്മ എ​ന്നാ​ണ് ഞ​ങ്ങ​ൾ അ​വ​രെ വി​ളി​ച്ചി​രു​ന്ന​ത്. വെ​ള്ളി ന​ര​യു​ള്ള തി​ള​ക്ക​മു​ള്ള ചു​രു​ണ്ട മു​ടി​യാ​യി​രു​ന്നു അ​മ്മൂ​മ്മ​യു​ടെ മു​ഖ​ശ്രീ. അ​ല​ക്കി ക​ഞ്ഞി​മു​ക്കി വി​ശ​റി പ്രാ​വി​ന്‍റെ വാ​ലു പോ​ലെ ഞൊ​റി​ഞ്ഞു​ടു​ത്ത മു​ണ്ടി​ന്‍റെ​യും ന​ന്നാ​യി തേ​ച്ചെ​ടു​ത്ത തൂ​വെ​ള്ള ച​ട്ട​യു​ടെ​യും മീ​തെ നേ​ർ​ത്ത നാ​ട​ൻ പു​ത​ച്ച് എ​ന്നും അ​തി​രാ​വി​ലെ പ​ള്ളി​യി​ലേ​ക്കു വ​രു​ന്ന അ​മ്മൂ​മ്മ ഒ​രു ഐ​ശ്വ​ര്യ​ക്കാ​ഴ്ച ത​ന്നെ​യാ​യി​രു​ന്നു. പ​ത്ത് മ​ക്ക​ളാ​ണ് അ​മ്മൂ​മ്മ​യ്ക്ക്. ആ​ണും പെ​ണ്ണും അ​ഞ്ചു വീ​തം. എ​ല്ലാ​വ​രും അ​മെ​രി​ക്ക​യി​ൽ. 

അ​ക്കാ​ല​ത്ത്, കു​മ്പ​ള​ങ്ങി​യി​ലെ ക്രി​സ്തീ​യ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ചെ​റു​പ്പ​ക്കാ​ർ അ​മെ​രി​ക്ക​യി​ലും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ഓ​സ്ട്രേ​ലി​യ​യി​ലും പ​ഠ​ന​ത്തി​നും തൊ​ഴി​ലി​നു​മാ​യി പോ​യി അ​വി​ട​ങ്ങ​ളി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യി മാ​റി​യി​രു​ന്നു. ദീ​ർ​ഘ​കാ​ലം വ​രാ​പ്പു​ഴ അ​തി​രൂ​പ​ത പ്ര​തി​നി​ധി​യാ​യി അ​മെ​രി​ക്ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​മ്പ​ള​ങ്ങി​ക്കാ​ര​നാ​യ മോ​ൺ​സി​ഞ്ഞോ​ർ ജോ​ർ​ജ് ച​ക്യാ​മു​റി​യു​ടെ പ​രി​ശ്ര​മ​ത്താ​ലാ​ണ് ഇ​വ​രി​ൽ പ​ല​ർ​ക്കും അ​മെ​രി​ക്ക​യി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞ​ത്.

കു​മ്പ​ള​ങ്ങി സെ​യ്ന്‍റ് പീ​റ്റേ​ഴ്സ് സ്കൂ​ളി​ലും തേ​വ​ര തി​രു​ഹൃ​ദ​യ ക​ലാ​ല​യ​ത്തി​ലും എ​ന്‍റെ സീ​നി​യ​റാ​യി​രു​ന്ന ഡോ. ​ജോ​ർ​ജ് തൈ​വേ​ലി​ക്ക​ക​ത്ത്, ഒ​ന്നാം ക്ലാ​സ് മു​ത​ൽ ബി​രു​ദം വ​രെ ഒ​ന്നി​ച്ചു പ​ഠി​ച്ച ചാ​ൾ​സ് ക​ണ്ണ​ങ്കേ​രി, എ​ന്‍റെ സ​ഹോ​ദ​ര​ൻ പീ​റ്റ​റി​ന്‍റെ സ​ഹ​പാ​ഠി​യാ​യി​രു​ന്ന ജോ​ബ് ക​ണ്ണ​ങ്കേ​രി, എ​ന്നി​വ​ർ അ​മെ​രി​ക്ക​യി​ലെ​ത്തി​യ ആ​ദ്യ​കാ​ല കു​മ്പ​ള​ങ്ങി​ക്കാ​രാ​ണ്. നാ​ട്ടു​പ്ര​മാ​ണി​യാ​യി​രു​ന്ന മാ​ളാ​ട്ട് ചോ​റി​ക്കു​ഞ്ഞ് ചേ​ട്ട​ന്‍റെ മ​ക​ൻ ഡോ. ​സേ​വ്യ​ർ മാ​ളാ​ട്ട് ഓ​സ്ട്രേ​ലി​യ​യി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. അ​വി​ടെ നി​ന്ന് ഒ​രു മ​ദാ​മ്മ​യെ​യും കെ​ട്ടി അ​ദ്ദേ​ഹം കു​മ്പ​ള​ങ്ങി​യി​ൽ വ​ന്ന​ത് അ​ക്കാ​ല​ത്ത് വ​ലി​യ സം​ഭ​വം ആ​യി​രു​ന്നു! 

ഓ​ക്കാ​നം വ​രു​ന്ന കാ​ര്യ​ങ്ങ​ൾ
ത​ന്‍റെ മ​ക​ന്‍റെ ഭാ​ര്യ​യ്ക്കു വേ​ണ്ടി ചോ​റി​ക്കു​ഞ്ഞ് ചേ​ട്ട​ൻ ഒ​രു യു​റോ​പ്യ​ൻ ക്ലോ​സ​റ്റ് എ​റ​ണാ​കു​ള​ത്ത് നി​ന്ന് കു​മ്പ​ള​ങ്ങി​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. ത​ല​യി​ൽ ചു​മ​ന്ന് ആ​ഘോ​ഷ​മാ​യി​ട്ടാ​ണ് ക്ലോ​സ​റ്റ് വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന​ത്. നാ​ട്ടി​ലെ ആ​ദ്യ ആ​ധു​നി​ക ക​ക്കൂ​സാ​യി ആ ​സം​ഭ​വം കു​മ്പ​ള​ങ്ങി ച​രി​ത്ര​ത്തി​ൽ സ്ഥാ​നം പി​ടി​ച്ചു. കു​മ്പ​ള​ങ്ങി​യി​ൽ നി​ന്ന് സാ​യി​പ്പി​ന്‍റെ നാ​ട്ടി​ലേ​ക്കു പോ​കു​ന്ന മ​ക്ക​ൾ​ക്കു അ​മ്മ​മാ​ർ ഒ​രു ഉ​പ​ദേ​ശം കൊ​ടു​ക്കും.

"ജോ​ലി​ക്ക് പോ​കു​ന്ന​തൊ​ക്കെ കൊ​ള്ളാം. സാ​യി​പ്പി​നെ​യും മ​ദാ​മ്മ​യെ​യും ക​ല്ല്യാ​ണം ക​ഴി​ച്ച് ഇ​ങ്ങോ​ട്ട് വ​ര​രു​ത്. കാ​ണാ​ൻ കൊ​ള്ളാ​വു​ന്ന ആ​ണു​ങ്ങ​ളും, പെ​ണ്ണു​ങ്ങ​ളും ഇ​വി​ടെ നാ​ട്ടി​ലു​ണ്ട്. സാ​യി​പ്പാ​യാ​ലും മ​ദാ​മ്മ​യാ​യാ​ലും "ര​ണ്ടി​നു' പോ​യാ​ൽ വെ​ള്ളം കൊ​ണ്ട് ക​ഴു​കി​ല്ല, ക​ട​ലാ​സു കൊ​ണ്ട് തു​ട​യ്ക്കു​ക​യേ ഉ​ള്ളൂ. ഓ​ർ​ത്തി​ട്ട് ഓ​ക്കാ​നം വ​രു​ന്നു.' 

മ​ക്ക​ൾ വി​ദേ​ശ​ത്തു​ള്ള വീ​ടു​ക​ളി​ലെ മാ​താ​പി​താ​ക്ക​ൾ​ക്കു സ​ഹാ​യി​ക​ളാ​യി ചു​റ്റു​പാ​ടും ഉ​ള്ള​വ​രെ വീ​ട്ടി​ൽ നി​റു​ത്തും. ത​ങ്ങ​ളു​ടെ സ​ഹാ​യി​ക​ളാ​യി നി​ല്ക്കു​ന്ന​വ​രെ വീ​ട്ടു​ജോ​ലി​ക്കാ​രാ​യി മാ​ത്രം ക​ണ​ക്കാ​ക്കാ​തെ സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളാ​യി ക​രു​തി ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും ന​ല്കി​യി​രു​ന്നു. നാ​ട്ടു ചി​കി​ത്സ​യും നാ​ട്ടു​വൈ​ദ്യ​വും ഹോ​മി​യോ​പ്പ​തി​യും കു​മ്പ​ള​ങ്ങി​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന​തി​നാ​ൽ ചെ​റി​യ ചെ​റി​യ അ​സു​ഖ​ങ്ങ​ൾ​ക്ക് വ​ലി​യ ആ​ശു​പ​ത്രി തേ​ടി ഓ​ടു​ന്ന പ​തി​വൊ​ന്നും അ​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. പ​ല്ലു​വേ​ദ​ന സ​ർ​വ​സാ​ധാ​ര​ണ​മാ​യി​രു​ന്നു. ക​ല്ലു​പ്പ് ചേ​ർ​ത്ത് ക​റു​വാ​പ​ട്ട തൊ​ലി​യോ, ഗ്രാ​മ്പൂ​വോ ക​ടി​ച്ചു പി​ടി​ച്ച് വേ​ദ​ന​യ്ക്കു ശ​മ​നം വ​രു​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്. ഒ​രു ദ​ന്ത​ഡോ​ക്റ്റ​റും ഭാ​ര്യ​യും ഇ​ട​യ്ക്കി​ടെ ച​ക്യാ​മു​റി ച​ന്ത ക​വ​ല​യി​ലെ​ത്തി പ​ര​സ്യ​മാ​യി പ​ല്ലു പ​റി​ച്ചു കൊ​ടു​ക്കു​ന്ന​ത് അ​ക്കാ​ല​ത്തെ ഒ​രു കൗ​തു​ക​ക്കാ​ഴ്ച​യാ​യി​രു​ന്നു. വേ​ദ​ന​യി​ല്ലാ​തെ പ​ല്ലു പ​റി​ക്കാ​നു​ള്ള വി​ദ്യ കൈ​വ​ശ​മു​ള്ള അ​വ​ർ വ​രു​മ്പോ​ൾ ധാ​രാ​ളം പേ​ർ ചു​റ്റും കൂ​ടും. 

ഭം​ഗി കൂ​ട്ടും പ​ല്ലു​ക​ൾ
സു​ന്ദ​രി അ​മ്മൂ​മ്മ​യ്ക്കു പ​ല്ല് വേ​ദ​ന കൂ​ട​പ്പി​റ​പ്പാ​യി​രു​ന്നു. ഇ​ട​യ്ക്കി​ടെ ഓ​രോ പ​ല്ലു പ​റി​ച്ച് അ​വ​സാ​നം മോ​ണ മാ​ത്രം ബാ​ക്കി​യാ​യ അ​മ്മ​യു​ടെ കാ​ര്യ​മ​റി​ഞ്ഞ് അ​മെ​രി​ക്ക​യി​ലെ മ​ക്ക​ൾ എ​റ​ണാ​കു​ള​ത്തു​ള്ള പ്ര​ശ​സ്ത​നാ​യ ഒ​രു ഡെ​ന്‍റി​സ്റ്റി​ന്‍റെ പ​ക്ക​ൽ അ​യ​ച്ച് അ​ന്നു കി​ട്ടാ​വു​ന്ന​തി​ൽ ഏ​റ്റ​വും​ന​ല്ല ഒ​രു സെ​റ്റ് വ​യ്പ് പ​ല്ല് പി​ടി​പ്പി​ച്ചു. മ​ഞ്ഞു പോ​ലെ വെ​ളു​ത്ത നി​റ​മു​ള്ള കൃ​ത്രി​മ​പ്പ​ല്ലി​ൽ അ​മ്മൂ​മ്മ കൂ​ടു​ത​ൽ സു​ന്ദ​രി​യും പ​ത്രാ​സു​കാ​രി​യു​മാ​യി. ദി​വ​സ​വും രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ന്ന​തി​നു മു​ൻ​പ് മോ​ണ​യി​ൽ നി​ന്നു പ​ല്ല് ഊ​രി ക​ട്ടി​ലി​നു സ​മീ​പം വെ​ള്ളം നി​റ​ച്ചു​വ​ച്ചി​ട്ടു​ള്ള ഒ​രു പി​ഞ്ഞാ​ണ പാ​ത്ര​ത്തി​ൽ ഇ​ട്ടു​വ​യ്ക്കും. പ​ല്ലു ഘ​ടി​പ്പി​ച്ച​ന്നു മു​ത​ൽ ത​ന്‍റെ മു​റി​യി​ൽ കൂ​ട്ടു​കി​ട​ക്കു​ന്ന സ​ഹാ​യി​യാ​യ സ്ത്രീ​യോ​ട് അ​മ്മൂ​മ്മ ഒ​രു കാ​ര്യം എ​ന്നും ഓ​ർ​മി​പ്പി​ച്ചി​രു​ന്നു.

"എ​ടീ പെ​ണ്ണേ... രാ​ത്രി​യി​ലെ​ങ്ങാ​നും എ​നി​ക്കെ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ എ​ന്‍റെ വ​യ്പ് പ​ല്ല് വാ​യി​ൽ വ​ച്ചു ത​രാ​ൻ നീ ​മ​റ​ക്ക​ല്ലേ, പ​ല്ലി​ല്ലെ​ങ്കി​ൽ എ​ന്നെ കാ​ണാ​ൻ കൊ​ള്ളി​ല്ല...'

കൊ​ച്ച​ച്ച​ൻ എ​ന്നു വ​രാ​നാ!
എ​ല്ലാ സൗ​ക​ര്യ​വു​മു​ള്ള ത​ന്‍റെ വീ​ട്ടി​ൽ ആ​ളും അ​ന​ക്ക​വും ഉ​ണ്ടാ​കു​ന്ന​തി​നു വേ​ണ്ടി പ​ള്ളി​യി​ൽ നി​ന്നു​ള്ള പ്രാ​ർ​ഥ​നാ സം​ഘ​ത്തെ ഇ​ട​യ്ക്കി​ടെ വീ​ട്ടി​ലേ​ക്കു ക്ഷ​ണി​ക്കു​ക അ​മ്മൂ​മ്മ​യ്ക്കും അ​മെ​രി​ക്ക​യി​ലെ മ​ക്ക​ൾ​ക്കും സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​യി​രു​ന്നു. പ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ട് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ കൂ​ട്ടാ​യ്മ​യി​ൽ സം​ബ​ന്ധി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം മേ​ശ നി​റ​യെ ഭ​ക്ഷ​ണം വി​ള​മ്പി എ​ല്ലാ​വ​രെ​യും സ​ന്തോ​ഷി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഒ​രു കു​റ​വും അ​മ്മൂ​മ്മ വ​രു​ത്തി​യി​രു​ന്നി​ല്ല. ആ​ശീ​ർ​വാ​ദ​ത്തി​നു വ​രു​ന്ന വൈ​ദി​ക​ർ​ക്ക് ഒ​രു തു​ക​യും ക​വ​റി​ലി​ട്ടു ന​ല്കും. ചെ​റി​യ​ച്ച​ന്മാ​ർ​ക്ക് ചെ​റി​യ തു​ക​യും വി​കാ​രി​യ​ച്ച​ന്മാ​ർ​ക്ക് കു​റ​ച്ചു കൂ​ടു​ത​ലും ന​ല്കും. പു​തി​യ​താ​യി ഇ​ട​വ​ക​യി​ൽ വ​ന്ന ചെ​റി​യ​ച്ച​ൻ അ​മ്മൂ​മ്മ​യു​ടെ ഈ ​പ​തി​വ് അ​റി​ഞ്ഞു ര​ണ്ട​ച്ച​ന്മാ​ർ​ക്കും ഒ​രേ തു​ക കൊ​ടു​ത്തു കൂ​ടേ എ​ന്നു ചോ​ദി​ച്ചു. അ​മ്മൂ​മ്മ മ​റു​പ​ടി പ​റ​ഞ്ഞു.

""അ​തേ കൊ​ച്ചേ, വി​കാ​രി​യ​ച്ച​ന്മാ​ർ മൂ​ത്ത​വ​രാ​യ​തു​കൊ​ണ്ട് അ​വ​രാ​യി​രി​ക്കു​മ​ല്ലോ ആ​ദ്യം മ​രി​ച്ച് സ്വ​ർ​ഗ​ത്തി​ലോ ന​ര​ക​ത്തി​ലോ ചെ​ല്ലു​ന്ന​ത്... ഞാ​ൻ അ​വി​ടെ എ​വി​ടെ​യെ​ങ്കി​ലും ചെ​ല്ലു​മ്പോ​ൾ എ​ന്‍റെ കാ​ര്യം നോ​ക്കാ​ൻ ആ​രെ​ങ്കി​ലും വേ​ണ്ടെ.... കൊ​ച്ച​ച്ച​ന്മാ​രൊ​ക്കെ എ​ന്ന് വ​രാ​നാ​ണ്.....?''

ഐ​സ് വേ​ണ്ട,​ ത​ണു​ക്കും
"എ​ടീ ഞാ​ൻ മ​രി​ച്ചാ​ൽ മ​ക്ക​ൾ വ​രാ​ൻ വേ​ണ്ടി എ​ന്നെ ഐ​സി​ട്ട് വ​യ്ക്ക​രു​ത്. ഞാ​ൻ ത​ണു​ത്ത് വി​റ​ച്ചു​പോ​കും'-​അ​മ്മൂ​മ്മ കൂ​ടെ നി​ൽ​ക്കു​ന്ന​വ​രോ​ട് പ​റ​ഞ്ഞ് ക​രാ​റാ​ക്കി​യി​രു​ന്നു. അ​ന്ന് ഇ​ന്ന​ത്തെ​പോ​ലെ എ​യ​ർ ക​ണ്ടീ​ഷ​ൻ​ഡ് മൊ​ബൈ​ൽ മോ​ർ​ച്ച​റി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ദൂ​രെ​യു​ള്ള​വ​ർ എ​ത്തു​ന്ന​തു വ​രെ തു​ണി​യി​ൽ പൊ​തി​ഞ്ഞ ഐ​സ് ക​ട്ട​ക​ൾ നി​റ​ച്ച പെ​ട്ടി​യി​ൽ ശ​വ​ശ​രീ​രം ത​ണു​പ്പി​ച്ചു സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. അ​തു​കൊ​ണ്ടാ​ണ് താ​ൻ മ​രി​ച്ചാ​ൽ മ​ക്ക​ൾ എ​ത്തു​ന്ന​തു വ​രെ ത​ന്നെ ത​ണു​പ്പി​ക്കേ​ണ്ട എ​ന്ന് അ​മ്മൂ​മ്മ പ​റ​ഞ്ഞു വ​ച്ച​ത്.

"എ​ന്നെ കു​മ്പ​ള​ങ്ങി സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ക​ല്ല​റ​യി​ൽ സം​സ്ക്ക​രി​ക്ക​ണം. എ​ല്ലാ പ​ള്ളി​ക​ളി​ലേ​യും അ​ച്ച​ൻ​മാ​രും, ദ​ർ​ശ​ന​വും ബാ​ന്‍റ് സെ​റ്റും ഉ​ണ്ടാ​ക​ണം. ശ​വ സം​സ്ക്കാ​രം മോ​ഡി​യോ​ടെ ന​ട​ക്ക​ട്ടെ. മൂ​ടി​ക്ക​ഴി​ഞ്ഞാ​ൽ ശ​വ​ക്ക​ല്ല​റ​യ്ക്ക് മു​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് വേ​ണ്ട. പ​ല നി​റ​ത്തി​ലു​ള്ള പൂ​ക്ക​ളു​ടെ നാ​ലു​മ​ണി ചെ​ടി ന​ട്ടാ​ൽ മ​തി. എ​നി​ക്ക് ഭം​ഗി​യാ​യി കി​ട​ക്കാ​മ​ല്ലൊ.'- ഇ​തൊ​ക്കെ​യാ​യി​രു​ന്നു സു​ന്ദ​രി അ​മ്മൂ​മ്മ​യു​ടെ അ​ന്ത്യാ​ഭി​ലാ​ഷ​ങ്ങ​ൾ.


വാർത്തകൾ

Sign up for Newsletter



top