02
December 2020 - 6:42 am IST

Download Our Mobile App

Flash News
Archives

Blue ghost

നീ​ല​യ​ക്ഷി​യു​ടെ ര​ഹ​സ്യം

Published:22 November 2020

# കെ.​ആ​ർ. പ്ര​മോ​ദ്

"ന​ഗ​ര​ത്തി​ലെ​ങ്ങും ഞെ​ട്ടി​ക്കു​ന്ന ഭീ​ക​ര കൊ​ല​പാ​ത​ക​ങ്ങ​ൾ! കൊ​ള്ള​യും അ​ക്ര​മ പ്ര​വൃ​ത്തി​ക​ളും! ശാ​സ്ത്ര​ത്തി​ന്‍റെ അ​ത്ഭു​ത സി​ദ്ധി​ക​ൾ​കൊ​ണ്ട് മ​നു​ഷ്യ​രെ യ​ക്ഷി​യാ​യും അ​ദൃ​ശ്യ​രൂ​പി​യാ​യും മാ​റ്റു​ന്ന ഒ​രു മാ​യാ​വി പ​ട്ട​ണ​ത്തി​ൽ എ​ത്തു​ന്നു! മു​ഖം​മൂ​ടി​ക​ളാ​യ വേ​റെ ര​ഹ​സ്യ മ​നു​ഷ്യ​ർ കൂ​ടെ​യു​ണ്ട്!

"ന​ഗ​ര​ത്തി​ലെ​ങ്ങും ഞെ​ട്ടി​ക്കു​ന്ന ഭീ​ക​ര കൊ​ല​പാ​ത​ക​ങ്ങ​ൾ! കൊ​ള്ള​യും അ​ക്ര​മ പ്ര​വൃ​ത്തി​ക​ളും! ശാ​സ്ത്ര​ത്തി​ന്‍റെ അ​ത്ഭു​ത സി​ദ്ധി​ക​ൾ​കൊ​ണ്ട് മ​നു​ഷ്യ​രെ യ​ക്ഷി​യാ​യും അ​ദൃ​ശ്യ​രൂ​പി​യാ​യും മാ​റ്റു​ന്ന ഒ​രു മാ​യാ​വി പ​ട്ട​ണ​ത്തി​ൽ എ​ത്തു​ന്നു! മു​ഖം​മൂ​ടി​ക​ളാ​യ വേ​റെ ര​ഹ​സ്യ മ​നു​ഷ്യ​ർ കൂ​ടെ​യു​ണ്ട്! 

ഇ​തെ​ല്ലാം എ​ന്തി​ന്? അ​നേ​കാ​യി​രം കോ​ടി രൂ​പ വി​ല​മ​തി​പ്പു​ള്ള ഒ​രു ര​ഹ​സ്യ നി​ധി സ്വ​ന്ത​മാ​ക്കാ​ൻ! അ​തി​ഭ​യ​ങ്ക​ര​മാ​യ മാ​ർ​മി​ക ഡി​റ്റ​ക്റ്റീ​വ് നോ​വ​ൽ - "നീ​ല യ​ക്ഷി​യു​ടെ ര​ഹ​സ്യം!'

നീ​ല​ക​ണ്ഠ​ൻ പ​ര​മാ​ര​യു​ടെ ഒ​രു അ​പ​സ​ർ​പ്പ​ക നോ​വ​ലി​ന്‍റെ പ​ര​സ്യ​മാ​യി​രു​ന്നു ഇ​ത്. ഉ​ഗ്ര​യും ഭീ​ക​രി​യു​മാ​യ ഒ​രു യ​ക്ഷി​യു​ടെ ചി​ത്ര​ത്തോ​ടു കൂ​ടി​യ വി​ളം​ബ​രം! പ്ര​ശ​സ്ത ആ​ഴ്ച​പ്പ​തി​പ്പി​ൽ ഈ ​പ​ര​സ്യം ക​ണ്ടാ​ൽ ആ​രാ​ണ് ശ്ര​ദ്ധി​ക്കാ​തി​രി​ക്കു​ക? പ്ര​ത്യേ​കി​ച്ചും ടി​വി, ചാ​ന​ലു​ക​ൾ, മൊ​ബൈ​ൽ ഫോ​ൺ, ഇ​ന്‍റ​ർ​നെ​റ്റ്, ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം എ​ന്നി​വ​യൊ​ന്നും ഇ​ല്ലാ​ത്ത എ​ഴു​പ​തു​ക​ളി​ൽ! മാ​സി​ക​യു​ടെ താ​ളു​ക​ൾ മ​റി​ക്കു​മ്പോ​ൾ അ​താ വ​രു​ന്നു, മ​റ്റൊ​രു ഭീ​ക​ര പു​സ്ത​ക​പ്പ​ര​സ്യം! പ​താ​ലി​ൽ ത​മ്പി​യു​ടെ "അ​ജ്ഞാ​ത ഘാ​ത​ക​ൻ' ഇ​രു​ട്ടി​ന്‍റ മ​റ​വി​ൽ തോ​ക്കും ക​ത്തി​യു​മാ​യി നി​ൽ​ക്കു​ക​യാ​ണ്!

ഡി​റ്റ​ക്റ്റീ​വ് നോ​വ​ലു​ക​ളു​ടെ വ​സ​ന്ത​കാ​ല​മാ​യി​രു​ന്നു അ​ത്. അ​പ​സ​ർ​പ്പ​ക​പ്പ​നി ബാ​ധി​ച്ച നാ​ളു​ക​ൾ. നോ​വ​ലും നാ​ട​ക​വും സി​നി​മ​യു​മെ​ല്ലാം അ​പ​സ​ർ​പ്പ​ക ദം​ശ​നം ഏ​റ്റ​വ​യാ​യി​രു​ന്നു. വാ​യ​ന​ശാ​ല​യി​ലേ​ക്ക് ചെ​ന്നാ​ലോ? ര​ക്ത​രാ​ക്ഷ​സി, സ​ർ​പ്പ​ക്കാ​വി​ലെ പ്രേ​തം, മൃ​ത്യു​കി​ര​ണം, ചു​മ​ന്ന കൈ​പ്പ​ത്തി, വെ​ളു​ത്ത ചെ​കു​ത്താ​ൻ, പ്രേ​ത​യ​ക്ഷി, വി​രു​ത​ൻ ശ​ങ്കു തു​ട​ങ്ങി​യ പു​സ്ത​ക​ങ്ങ​ൾ ധാ​രാ​ളം!

"കേ​സ​രി' എ​ന്ന പേ​രി​ൽ കു​റ്റാ​ന്വേ​ഷ​ന്ന പു​സ്ത​ക പ​ര​മ്പ​ര ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. ഭാ​ര​ത കേ​സ​രി, മി​ന്ന​ൽ കേ​സ​രി, വീ​ര കേ​സ​രി എ​ന്നി​ങ്ങ​നെ പോ​യി ക​ഥ​ക​ൾ!

അ​ത്യാ​ധു​നി​ക സാ​ഹി​ത്യ​വും അ​സ്തി​ത്വ വാ​ദ​വും ക​ഞ്ചാ​വും വി​പ്ല​വ​വും ത​ല​യ്ക്കു​പി​ടി​ച്ച തൊ​ഴി​ൽ​ര​ഹി​ത​രാ​യ യു​വാ​ക്ക​ൾ ഡി​റ്റ​ക്റ്റീ​വ് നോ​വ​ലു​ക​ളി​ലൂ​ടെ​യും വാ​യ​നാ​സു​ഖം അ​നു​ഭ​വി​ച്ചു.

ന​ക്സ​ലൈ​റ്റു​ക​ൾ നാ​ടു മു​ഴു​വ​ൻ ന​ട​ന്ന് ജ​ന്മി​മാ​രു​ടെ ത​ല​വെ​ട്ടു​ന്ന കാ​ലം​കൂ​ടി​യാ​യി​രു​ന്നു അ​ത്. ജ​ന്മി​മാ​രെ കൊ​ന്നു​ത​ള്ളി​യും പൊ​ലി​സ് സ്‌​റ്റേ​ഷ​നു​ക​ൾ ആ​ക്ര​മി​ച്ചും സൂ​പ്പ​ർ സ്റ്റാ​റു​ക​ളാ​യി വി​ല​സി​യ ഘോ​ര വി​പ്ല​വ​കാ​രി​ക​ൾ പ​ല​രും കാ​ട്ടി​ലെ ഒ​ളി​യി​ട​ങ്ങ​ളി​ൽ കു​റ്റാ​ന്വേ​ഷ​ണ ക​ഥ​ക​ളും "പാ​ടാ​ത്ത പൈ​ങ്കി​ളി'​യും വാ​യി​ച്ച് പ്രാ​ഗ് വ​സ​ന്തം ആ​ഘോ​ഷി​ച്ചു എ​ന്നാ​ണ് പി​ന്നീ​ട് കേ​ട്ട​ത്. 

എ​ന്താ​യാ​ലും മാ​വോ​യും മാ​ർ​ക്സും മു​ട്ട​ത്തു വ​ർ​ക്കി​യും ത​ക​ഴി​യും വി​ജ​യ​നും കോ​ട്ട​യം പു​ഷ്പ​നാ​ഥും പ​താ​ലി​ൽ ത​മ്പി​യും വാ​യ​ന​ശാ​ല​ക​ളി​ൽ ഏ​കോ​ദ​ര സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ ക​ഴി​ഞ്ഞു. ഡി​റ്റ​ക്റ്റീ​വ് നോ​വ​ലു​ക​ൾ​ക്ക് പ്രി​യ​മേ​റി​യ​തോ​ടെ ഒ​രേ പു​സ്ത​ക​ത്തി​ന്‍റെ ര​ണ്ടു കോ​പ്പി​ക​ൾ വ​രെ ലൈ​ബ്ര​റി​ക​ളി​ൽ വാ​ങ്ങി​വ​ച്ചു. 

ആ​ന​ന്ദി​ന്‍റെ വി​ശ്രു​ത നോ​വ​ലാ​യ "മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്' വാ​യ​ന​ശാ​ല​യി​ൽ ആ​ദ്യ​മാ​യി എ​ത്തി​യ​പ്പോ​ൾ അ​ത് ഡി​റ്റ​ക്റ്റീ​വ് നോ​വ​ലാ​ണെ​ന്നു വി​ചാ​രി​ച്ച് എ​ടു​ത്തു​കൊ​ണ്ടു​പോ​യ​വ​രു​ണ്ട്.

ഒ​ന്നോ​ർ​ത്താ​ൽ, ഡി​റ്റ​ക്റ്റീ​വ് നോ​വ​ലി​സ്റ്റു​ക​ളു​ടെ പേ​രു​ക​ൾ​ക്കു പോ​ലും അ​പ​സ​ർ​പ്പ​ക​വും അ​മാ​നു​ഷി​ക​വു​മാ​യ ഛായ ​ഉ​ണ്ടാ​യി​രു​ന്നി​ല്ലേ?

സി​ഐ​ഡി ന​സീ​ർ
"വ​രാ​ന്ത​യു​ടെ അ​ങ്ങേ​ത്ത​ല​യ്ക്ക​ൽ നി​ന്ന് പ​ഴ​യ​തു​പോ​ലെ കാ​ല​ടി​ശ​ബ്ദം കേ​ൾ​ക്കാ​ൻ തു​ട​ങ്ങി. ക​രു​ത​ലോ​ടെ ഓ​രോ ചു​വ​ടും വ​ച്ച് അ​ത് അ​ടു​ത്തു​കൊ​ണ്ടി​രു​ന്നു. പു​ഷ്പ​രാ​ജ് എ​ണീ​റ്റ് ജ​നാ​ല​യ്ക്ക​രു​കി​ൽ ചേ​ർ​ന്നു നി​ന്നു.'- കോ​ട്ട​യം പു​ഷ്പ​നാ​ഥി​ന്‍റെ നോ​വ​ൽ ആ​കാം​ക്ഷ​യു​ടെ പൂ​മൊ​ട്ടു​ക​ൾ വി​ട​ർ​ത്തു​ക​യാ​ണ്. 

കോ​ട്ട​യ​ത്തി​ന് ഒ​രു​ത​രം നി​ഗൂ​ഢ​ത വ​ള​ർ​ത്തി​യെ​ടു​ത്ത​തി​ൽ നാ​നൂ​റി​ല​ധി​കം നോ​വ​ലു​ക​ൾ എ​ഴു​തി​യ പു​ഷ്പ​നാ​ഥി​നും ക​ഥാ​പാ​ത്ര​മാ​യ പു​ഷ്പ​രാ​ജി​നും പ​ങ്കി​ല്ലേ? ഓ​വ​ർ ബ്രി​ഡ്ജ്, നെ​പ്പോ​ളി​യ​ന്‍റെ പ്ര​തി​മ, ഡെ​ത്ത് റെ​യ്സ്, ടെ​ലി​ഫോ​ണി​ൽ തൊ​ട​രു​ത്, തു​ര​ങ്ക​ത്തി​ലെ സു​ന്ദ​രി, നീ​ല​ക്ക​ണ്ണു​ക​ൾ, മ​ര​ണ​ഗോ​ളം, ഡ്രാ​ക്കു​ള​യു​ടെ നി​ഴ​ലി​ൽ, ഡ​യ​മ​ണ്ട് ഗേ​ൾ, ക​ർ​ദ്ദി​നാ​ളി​ന്‍റ മ​ര​ണം തു​ട​ങ്ങി​യ എ​ത്ര​യെ​ത്ര നോ​വ​ലു​ക​ൾ! 

ഇ​ന്ത്യ​യി​ൽ പു​ഷ്പ​രാ​ജും യൂ​റോ​പ്പി​ൽ മാ​ർ​ക്സി​നും ആ​യി​രു​ന്നു പു​ഷ്പ​നാ​ഥി​ന്‍റെ ഡി​റ്റ​ക്റ്റീ​വു​ക​ൾ.

ജ​ന​യു​ഗം പ​ത്രാ​ധി​പ​രും ക​മ്മ്യൂ​ണി​സ്റ്റു​മാ​യി​രു​ന്ന കാ​മ്പി​ശ്ശേ​രി ക​രു​ണാ​ക​ര​ൻ പു​ഷ്പ​നാ​ഥി​ന് "ജ​ന​യു​ഗ'​ത്തി​ൽ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി​യ​പ്പോ​ൾ മ​റ്റൊ​രു ആ​ഴ്ച​പ്പ​തി​പ്പി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ കു​റ്റാ​ന്വേ​ഷ​ണ നോ​വ​ലു​ക​ൾ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി ന​ൽ​കി​യ​ത് പ​ത്രാ​ധി​പ​രാ​യ എ​ൻ.​വി. കൃ​ഷ്ണ​വാ​ര്യ​രു​ടെ താ​ല്പ​ര്യ​പ്ര​കാ​ര​മാ​യി​രു​ന്നു.

പു​ഷ്പ​രാ​ജി​ന്‍റെ​യും ഇ​ത​ര അ​പ​സ​ർ​പ്പ​ക വീ​ര​ന്മാ​രു​ടേ​യും എ​ക്സ്റ്റ​ൻ​ഷ​നു​ക​ള​ല്ലേ, സി​ഐ​ഡി ന​സീ​റും മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും സു​രേ​ഷ് ഗോ​പി​യും? "ക​ണ്ണൂ​ർ ഡീ​ല​ക്സും' "ലി​സ'​യും ക​ലാ​നി​ല​യ​ത്തി​ന്‍റെ "ര​ക്ത​ര​ക്ഷ​സ് ' നാ​ട​ക​വു​മൊ​ക്കെ വ​ർ​ഷ​ങ്ങ​ളോ​ളം നാ​ട്ടു​കാ​രെ ര​സ​ക​ര​മാ​യി പേ​ടി​പ്പി​ച്ച "കൊ​ലാ'​സൃ​ഷ്ടി​ക​ളാ​ണ്.

നി​റം മാ​റു​ന്ന വി​മാ​നം
ന​മു​ക്ക് മ​റ​ക്കാ​നാ​വാ​ത്ത ഹി​ന്ദി എ​ഴു​ത്തു​കാ​ര​നാ​ണ് ദു​ർ​ഗാ​പ്ര​സാ​ദ് ഖ​ത്രി. മോ​ഹ​ൻ ഡി. ​ക​ങ്ങ​ഴ വി​വ​ർ​ത്ത​നം ചെ​യ്ത ഖ​ത്രി​യു​ടെ ഡി​റ്റ​ക്റ്റീ​വ് നോ​വ​ലു​ക​ൾ​ക്കാ​യി വാ​യ​ന​ശാ​ല​ക​ളി​ൽ പി​ടി​വ​ലി ന​ട​ന്നു.

ഖ​ത്രി​യെ​പ്പോ​ലു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ എ​ഴു​ത്തു​കാ​ർ ഭാ​ര​തീ​യ​മാ​യ പേ​രു​ക​ൾ കു​റ്റാ​ന്വേ​ഷ​ക​ർ​ക്ക് ന​ൽ​കി. "ചു​വ​ന്ന കൈ​പ്പ​ത്തി'​യി​ലും മ​റ്റും പ​ണ്ഡി​ത​നും സ​മ​ർ​ഥ​നു​മാ​യ ഗോ​പാ​ൽ ശ​ങ്ക​റാ​ണ് ഡി​റ്റ​ക്റ്റീ​വ്. അ​യാ​ളു​ടെ വി​ശാ​ല​മാ​യ ലൈ​ബ്ര​റി​യു​ടെ ര​ഹ​സ്യ അ​റ​യി​ൽ വേ​റെ​യും പു​സ്ത​ക​ങ്ങ​ളും മ​റ്റ് ആ​യു​ധ​ങ്ങ​ളു​മു​ണ്ട്! "മൃ​ത്യു​കി​ര​ണ​ത്തി'​ലും "വെ​ളു​ത്ത ചെ​കു​ത്താ'​നി​ലും മേ​ഘ​ങ്ങ​ൾ​ക്കൊ​പ്പം നി​റം​മാ​റു​ന്ന വി​മാ​ന​വും ര​സ​ക​ര​മാ​യ ക​ഥാ​പാ​ത്ര​മാ​ണ്. നേ​പ്പാ​ൾ രാ​ജാ​വും ഉ​ത്ത​രേ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളും ഈ ​ക​ഥ​ക​ളി​ൽ പ്ര​ത്യ​ക്ഷ​മാ​കു​ന്നു.

ഖ​ത്രി​യു​ടെ "ഭൂ​ത​നാ​ഥ​ൻ' വാ​യി​ക്കാ​ത്ത​വ​ർ മ​ധ്യ​വ​യ​സ്ക്ക​ർ​ക്കി​ട​യി​ൽ കു​റ​വാ​യി​രി​ക്കും. കാ​ടും മേ​ടും പ​ർ​വ​ത​ങ്ങ​ളും ക​ട​ന്ന് യാ​ത്ര ചെ​യ്ത് അ​ത്ഭു​ത​ങ്ങ​ൾ കാ​ട്ടു​ക​യും അ​സാ​ധ്യ കാ​ര്യ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന മാ​ന്ത്രി​ക​നാ​യ ഭൂ​ത​നാ​ഥ​ന് പ​ച്ച​മ​രു​ന്നു​പ​യോ​ഗി​ച്ച് രൂ​പം മാ​റാം, പ​ഴ​ങ്ങ​ളു​ടെ പൊ​ടി ക​ഴി​ച്ച് വി​ശ​പ്പി​നെ തോ​ൽ​പ്പി​ക്കാം, മാ​ന്ത്രി​ക മ​രു​ന്നു​ക​ൾ ചേ​ർ​ത്തു ത​യാ​റാ​ക്കി​യ തി​രി ക​ത്തി​ച്ച വി​ള​ക്കു​കൊ​ണ്ട് നി​ധി ക​ണ്ടു​പി​ടി​ക്കാം!

അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ മൃ​ത്യു കി​ര​ണ​ങ്ങ​ളാ​ക്കി വ​ലി​യ യു​ദ്ധ​ങ്ങ​ൾ ജ​യി​ക്കു​ന്ന രീ​തി ഖ​ത്രി, പ​ണ്ടേ പ​റ​ഞ്ഞു ത​ന്നു! 

അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥ​ക​ളി​ൽ ആ​രു തോ​ൽ​ക്കു​മെ​ന്ന് പ​റ​യാ​നാ​വി​ല്ല. ചി​ല​പ്പോ​ൾ മി​ടു​മി​ടു​ക്ക​നാ​യ ഗോ​പാ​ൽ ശ​ങ്ക​റും മാ​ന്ത്രി​ക യോ​ദ്ധാ​വാ​യ ഭൂ​ത​നാ​ഥ​നും തോ​റ്റു​പോ​കാ​റു​ണ്ട്.

മാ​ൻ​ഡ്രേ​ക്ക് മ​ല​യാ​ളം പ​റ​ഞ്ഞു
ഇ​രു​മ്പു​കൈ മാ​യാ​വി, മ​ന്ത്രി​ക​നാ​യ മാ​ൻ​ഡ്രേ​ക്ക്, ഫാ​ന്‍റം, സ്പെ​ഡ​ർ​മാ​ൻ തു​ട​ങ്ങി​യ ചി​ത്ര​ക​ഥ​ക​ൾ മ​ല​യാ​ളം സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി​യ​തും അ​പ​സ​ർ​പ്പ​ക ക​ഥ​ക​ളു​ടെ സു​വ​ർ​ണ​കാ​ല​ത്താ​യി​രു​ന്നു.

ഇ​വ​രെ വാ​യി​ക്കാ​ൻ മാ​ത്ര​മാ​യി പ​ത്രം വാ​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു!

മ​ല​യാ​ളി​ക​ളാ​യ കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ളും കു​റ്റാ​ന്വേ​ഷ​ണ ചി​ത്ര​ക​ഥ​ക​ൾ ത​യാ​റാ​ക്കി. കാ​ർ​ട്ടൂ​ണി​സ്റ്റ് സോ​മ​നാ​ഥ​ൻ, കൃ​ഷ്ണ​ൻ എ​ന്നി​വ​രൊ​ക്കെ ചി​ത്ര​ക​ഥ​ക​ൾ ര​ചി​ച്ചു.

വി​രു​ത​നാ​ണ് ശ​ങ്കു!
അ​ഗ​ത ക്രി​സ്റ്റി​യും കോ​ന​ൻ ഡ​യ​ലി​ന്‍റ ഷെ​ർ​ല​ക്ക് ഹോം​സും കാ​ട്ടി​ത്ത​ന്ന വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ന​മ്മു​ടെ പ​ഴ​യ നോ​വ​ലി​സ്റ്റു​ക​ൾ സ​ഞ്ച​രി​ച്ച​ത്. അ​പ​സ​ർ​പ്പ​ക ക​ഥ​ക​ൾ ആ​ദ്യ​മെ​ഴു​തി​യ​ത് എ​ഡ്ഗാ​ർ അ​ല്ല​ൻ പോ ​ആ​ണെ​ന്ന് വാ​ദ​മു​ണ്ട്.

1904-ൽ ​അ​പ്പ​ൻ ത​മ്പു​രാ​ൻ എ​ഴു​തി​യ "ഭാ​സ്ക​ര​മേ​നോ​ൻ' ആ​ണ് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ഡി​റ്റ​ക്റ്റീ​വ് നോ​വ​ൽ എ​ന്നാ​ണ് പ​റ​യു​ന്ന​ത്. പി​ന്നീ​ട് ഒ​ട്ടേ​റെ​പ്പേ​ർ വ​ന്നു. കോ​ട്ട​യം പു​ഷ്പ​നാ​ഥ്, പ്ര​ണാ​ബ്, ദു​ർ​ഗാ​പ്ര​സാ​ദ് ഖ​ത്രി, പ​ര​മാ​ര തു​ട​ങ്ങി​യ​വ​രൊ​ക്കെ ഏ​റെ​ക്കാ​ലം അ​പ​സ​ർ​പ്പ​ക ലോ​കം ഭ​രി​ച്ചു.

എ​ന്നാ​ൽ, "വി​രു​ത​ൻ ശ​ങ്കു' പോ​ലെ ത​നി മ​ല​യാ​ളി​ത്ത​മു​ള്ള അ​പ​സ​ർ​പ്പ​ക ക​ഥ​ക​ൾ ന​മു​ക്കു പി​ന്നീ​ടു​ണ്ടാ​യ​യി​ല്ല. ഇ​ന്ന​ത്തെ അ​വ​സ്ഥ നോ​ക്കി​യാ​ൽ രാ​ഷ്​​ട്രീ​യം മാ​ത്രം വി​ഷ​യ​മാ​ക്കി എ​ന്തെ​ല്ലാം ക​ഥ​ക​ൾ ഉ​ണ്ടാ​ക്കാം! വി​രു​ത​ൻ ശ​ങ്കു​മാ​ർ ധാ​രാ​ള​മു​ണ്ട​ല്ലോ!

താ​ക്കോ​ൽ ക​ള​ഞ്ഞ ഹാ​ജി​യാ​ർ
അ​പ​സ​ർ​പ്പ​ക ക​ഥ​ക​ളെ ക​ളി​യാ​ക്കി വ​ലി​യ സാ​ഹി​ത്യ​കാ​ര​ന്മാ​ർ എ​ഴു​തി​യി​ട്ടു​ണ്ട്. ഒ​രു വി​കെ​എ​ൻ ക​ഥ ഇ​താ​ണ്:

ഷെ​ർ​ലോ​ക് ഹോം​സ് ആ​കാ​ൻ തു​നി​ഞ്ഞി​റ​ങ്ങി​യ ഒ​രാ​ൾ ഹാ​ജി​യാ​രു​ടെ പ​ണ​പ്പെ​ട്ടി​യു​ടെ താ​ക്കോ​ൽ ക​ണ്ടെ​ടു​ക്കു​ന്ന​താ​ണ് ക​ഥ. ഹാ​ജി​യാ​രു​ടെ താ​ക്കോ​ൽ കാ​ണാ​താ​യി. നാ​ട്ടു​കാ​ര​നാ​യ ഹോം​സ് ഇ​ട​പെ​ട്ടു. താ​ക്കോ​ൽ ത​പ്പി മ​ടു​ത്ത​പ്പോ​ൾ ന​ല്ല വ​ണ്ണ​മു​ള്ള ഹാ​ജി​യാ​രോ​ട് ഉ​ടു​തു​ണി​യ​ഴി​ച്ച് ചാ​ടാ​ൻ പ​റ​ഞ്ഞു, ഹോം​സ്.
ഹാ​ജി​യാ​ർ മൂ​ന്നാ​ലു ത​വ​ണ ചാ​ടി.
അ​താ നി​ല​ത്തു വീ​ഴു​ന്നു താ​ക്കോ​ൽ!
ഹാ​ജി​യാ​ർ പ​ണ​പ്പെ​ട്ടി​യു​ടെ താ​ക്കോ​ൽ അ​ര​യി​ലെ ച​ര​ടി​ലാ​ണ് സാ​ധാ​ര​ണ സൂ​ക്ഷി​ക്കു​ക. ഇ​ത്ത​വ​ണ അ​റി​യാ​തെ വ​യ​റി​ന്‍റെ മ​ട​ക്കി​നി​ട​യി​ൽ കു​രു​ങ്ങി​പ്പോ​യ​താ​ണ്!
നാ​ട​ൻ ഹോം​സി​ന്‍റ പ്ര​ശ​സ്തി എ​ല്ലാ​യി​ട​വും പ​ര​ന്നു.

പി​ശാ​ച് കൂ​ത്താ​ട്ടു​കു​ള​ത്തു​ണ്ട്!
പ​ണ്ട്, മ​ല​യാ​ള രാ​ജ്യം വാ​രി​ക​യി​ൽ "പി​ശാ​ചി​ന്‍റെ പി​ടി​യി​ൽ' എ​ന്നൊ​രു ഭീ​ക​ര നോ​വ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. അ​തി​ൽ, പി​ശാ​ച് കൂ​ത്താ​ട്ടു​കു​ള​ത്ത് വ​രു​ന്ന ഒ​രു രം​ഗ​മു​ണ്ടാ​യി​രു​ന്നു. അ​ത് വാ​യി​ച്ച് ബാ​ല​നാ​യി​രു​ന്ന മ​ല​യാ​റ്റൂ​ർ രാ​മ​കൃ​ഷ്ണ​ൻ രാ​ത്രി ഉ​റ​ക്കം വ​രാ​തെ കി​ട​ന്നി​ട്ടു​ണ്ട്! മൂ​വാ​റ്റു​പു​ഴ​യി​ൽ അ​ച്ഛ​ന്‍റെ​യൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൂ​വാ​റ്റു​പു​ഴ​യ്ക്ക​ടു​ത്താ​ണ​ല്ലോ കൂ​ത്താ​ട്ടു​കു​ളം!

മ​ല​യാ​റ്റൂ​രും അ​പ​സ​ർ​പ്പ​ക നോ​വ​ൽ എ​ഴു​തി​യി​ട്ടു​ണ്ട്. ഓ​രോ വ​ള​വി​ലും നി​റം മാ​റു​ന്ന കാ​റി​ന്‍റെ രൂ​പം മാ​ത്ര​മാ​ണ് ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ക്കു​മ്പോ​ഴൊ​ക്കെ അ​ദ്ദേ​ഹം ഓ​ർ​ത്തി​രു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top