02
December 2020 - 6:49 am IST

Download Our Mobile App

Flash News
Archives

Kerala

p-krishna-pilla

എൻഎസ്എസ് കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ബാലകൃഷ്ണ പിള്ള അന്തരിച്ചു

Published:21 November 2020

ശനിയാഴ്ച പുലർച്ചെ  3 മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ നടത്തും. 20 വർഷക്കാലം എൻഎസ്എസ് ഡയറക്റ്റർ ബോർഡ് അംഗമായും 18 വർഷങ്ങളായി കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്നു

കോട്ടയം:  എൻഎസ്എസ് താലൂക്ക്  യൂണിയൻ പ്രസിഡന്റും ഡയറക്റ്റർ ബോർഡ് അംഗവുമായ കോട്ടയം ഗാന്ധിനഗർ ഓണാട്ട് വീട്ടിൽ പി. ബാലകൃഷ്ണ പിള്ള (82) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ  3 മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ നടത്തും. 20 വർഷക്കാലം എൻഎസ്എസ് ഡയറക്റ്റർ ബോർഡ് അംഗമായും 18 വർഷങ്ങളായി കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്നു. ജില്ലാ സപ്ലെെ ഓഫീസറായി വിരമിച്ച ശേഷം പൊതുരംഗത്ത് സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു ഇദ്ദേഹം.

1998ൽ യൂണിയൻ പ്രസിഡന്റായിരുന്ന എം.ആർ.ജി പണിക്കരോടൊപ്പം യൂണിയൻ വൈസ് പ്രസിഡന്റായി. ആയാംകുടി ഹൈസ്കൂൾ  മാനേജരും കോട്ടയം പബ്ലിക് ലൈബ്രറി ഡയറക്റ്റർ ബോർഡ് അംഗവും ഗാന്ധിനഗർ ശാന്തിഭവൻ ട്രഷററുമായിരുന്നു. മന്നം ഓഫീസേഴ്സ് കൾച്ചറൽ ക്ലബ്‌ സ്ഥാപക അംഗവുമാണ്

ഭാര്യ: കെ. ജി. ശാരദാമ്മ (റിട്ട. പ്രിൻസിപ്പൽ ഡി.വി.എച്ച്.എസ്.എസ് കുമാരനല്ലൂർ). മക്കൾ: ഡോ. പത്മകുമാർ. ബി. പിള്ള (യു.എസ്.എ), എസ്. ലക്ഷ്മി നായർ (ബാംഗ്ലൂർ). മരുമക്കൾ: ഗീതി പിള്ള (യു.എസ്.എ), സി. ഇന്ദുമോഹൻ(ജനറൽ മാനേജർ ഗോദ്റെജ്)


വാർത്തകൾ

Sign up for Newsletter



top