02
December 2020 - 6:45 am IST

Download Our Mobile App

Flash News
Archives

Kerala

accident

വഴിയാത്രികനെ കാറിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; നാലുപേർ അറസ്റ്റിൽ

Published:21 November 2020

വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ അതിരമ്പുഴ കുടിലില്‍ കെ.ജെ സെബാസ്റ്റ്യന്‍ (നെല്‍സണ്‍-58) തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോട്ടയം: ഏറ്റുമാനൂരിൽ വഴിയാത്രികനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ നാലു പേരെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റുചെയ്തു. വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ അതിരമ്പുഴ കുടിലില്‍ കെ.ജെ സെബാസ്റ്റ്യന്‍ (നെല്‍സണ്‍-58) തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച പുലര്‍ച്ചെ 6.15 ഓടെ അതിരമ്പുഴ ഐക്കരക്കുന്നേല്‍ ജങ്ഷന് സമീപമായിരുന്നു സംഭവം. നെല്‍സണുമായി വസ്തു ഇടപാടുകള്‍ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് വധശ്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
 
പാറോലിക്കല്‍ റയില്‍വേ ഗേറ്റിനടുത്തുള്ള വീട്ടില്‍നിന്നും അതിരമ്പുഴ ഭാഗത്തേക്ക് രാവിലെ നടക്കാനിറങ്ങിയ സെബാസ്റ്റ്യനെ  മറികടന്ന് പോയ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള സൈലോ കാര്‍ തിരികെയെത്തിയാണ് ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചത്. തുടർന്ന് നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലും തൊട്ടടുത്ത വീടിന്റെ മതിലിലും ഇടിച്ച് മറിഞ്ഞു. വാഹനത്തില്‍ നിന്നും പുറത്തുകടന്ന മൂവര്‍സംഘം ഓട്ടോറിക്ഷയില്‍ കയറി രക്ഷപെടുകയായിരുന്നു. ഇവരെയാണ് പൊലീസ് പിടികൂടിയത്. 

ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് ഫോൺ പരിശോധിച്ചു. വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ നീക്കം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടതോടെ ചോദ്യം ചെയ്യുകയായിരുന്നു. സംഭവം ക്വട്ടേഷൻ ആണെന്ന് പിടിയിലായവർ കുറ്റസമ്മതം നടത്തി. പരിക്കേറ്റ സെബാസ്റ്റ്യൻ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പിടിയിലായവരുടെ ഫോൺ രേഖകൾ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനും മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ബിസിനസ് പങ്കാളിയുമായി കേസുകളുണ്ടെന്ന് ഏറ്റുമാനൂർ പൊലീസ് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top