02
December 2020 - 5:32 am IST

Download Our Mobile App

Flash News
Archives

Kollywood

Aranmanai 3, Arya, Horror Movie, Tamil Movie

ആര്യ നായകനാകുന്ന 'അരണ്‍മനൈ -3'

Published:21 November 2020

പതിനൊന്ന് ദിവസം നീളുന്ന ഫൈറ്റ് സീക്വന്‍സുകളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന  അരണ്‍മനൈ സീരീസിലെ മൂന്നാമത്തെ ഭാഗമാണിത്

തെന്നിന്ത്യന്‍ താരം ആര്യനായകനാകുന്ന അരണ്‍മനൈ -3 യുടെ ചിത്രീകരണം പൊള്ളാച്ചിയില്‍ പുരോഗമിക്കുന്നു.പതിനൊന്ന് ദിവസം നീളുന്ന ഫൈറ്റ് സീക്വന്‍സുകളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന  അരണ്‍മനൈ സീരീസിലെ മൂന്നാമത്തെ ഭാഗമാണിത്. 2014 ല്‍  റിലീസായ ഒന്നാം ഭാഗത്ത് സുന്ദര്‍ സി തന്നെ ആയിരുന്നു നായക വേഷത്തില്‍ എത്തിയത്. ഹൊറര്‍ പശ്ചാത്തലത്തില്‍ ഇറങ്ങിയ ചിത്രത്തിന്  ലഭിച്ച മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന്‍റെ  രണ്ടും മൂന്നും  ഭാഗങ്ങള്‍ എടുക്കാന്‍ സുന്ദര്‍  സി  യെ   പ്രേരിപ്പിച്ചത്. 

രണ്ടാം ഭാഗത്തില്‍ സുന്ദര്‍ സിയോടൊപ്പം സിദ്ധാർഥും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഗുജറാത്തിലെ രാജ്കോട്ട്  ഉള്‍പ്പെടെ  നിരവധി വൈവിധ്യമായ   ലൊക്കേഷനുകളില്‍ വച്ചാണ് 'അരണ്‍മനൈ -  3 ചിത്രീകരിക്കുന്നത്. 2  കോടി രൂപ ചെലവില്‍  ആണ്  ചിത്രത്തിന്  വേണ്ട  കൊട്ടാരത്തിന്‍റെ   സെറ്റുകള്‍   ചെന്നൈയില്‍   പൂര്‍ത്തിയാക്കിയത്. പീറ്റര്‍  ഹെയിന്‍  ആണ്   ചിത്രത്തിലെ  സ്റ്റണ്ട്  മാസ്റ്റര്‍. 2021   ഡിസംബര്‍  റിലീസ്  പ്ലാന്‍  ചെയ്തുകൊണ്ടാണ്   അണിയറപ്രവര്‍ത്തകര്‍ നീങ്ങുന്നത്.   ഡിസംബര്‍  ഒന്നിന്  പൊള്ളാച്ചിയിലെ   ചിത്രീകരണം  അവസാനിക്കും.  റാഷി  ഖന്നയാണ്   ചിത്രത്തില്‍  നായികയാകുന്നത്. 


വാർത്തകൾ

Sign up for Newsletter



top