02
December 2020 - 6:45 am IST

Download Our Mobile App

Flash News
Archives

Bollywood

mayday

രാകുല്‍ പ്രീത് സിങ് നായികയാകുന്ന മൈ ഡേ

Published:21 November 2020

ഇരുവരും ഇതിന് മുന്‍പ് ഒന്നിച്ചഭിനയിച്ച മേജര്‍സാബ്, കാക്കി, സാത്യഗ്രഹ തുടങ്ങിയ ചിത്രങള്‍ എല്ലാം തന്നെ  സൂപ്പര്‍  ഹിറ്റുകളായിരുന്നു. ഹൈദ്രാബാദാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

ബോളിവുഡ് താരം രാകുല്‍ പ്രീത് സിങ് നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മൈഡേ.  പൈലറ്റിന്‍റെ വേഷത്തിലാണ് രാകുല്‍ ചിത്രത്തിലെത്തുന്നത്. അജയ് ദേവഗണും അമിതാഫ് ബച്ചനുമാണ്    ചിത്രത്തിലെ നായകന്‍മാര്‍. 2019ല്‍ പുറത്തിറങ്ങിയ  ദേ ദേ  പ്യാര്‍  ദേ എന്ന ചിത്രത്തിലും അജയ്  ദേവഗണും രാകുല്‍ പ്രീത് സിങ്ങും ഒന്നിച്ചിരുന്നു.

അജയ് ദേവഗണുമൊത്ത് വീണ്ടും അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണ് താനെന്ന് രാകുല്‍ പറയുന്നു. അജയ്  ദേവഗണ്‍  സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. യൂ മീ ഓര്‍ ഹം, ശിവായ് എന്നീ ചിത്രങ്ങളാണ്  അജയ് ഇതിന് മുന്‍പ് സംവിധാനം ചെയ്തിട്ടുള്ള സിനിമകള്‍. ഏഴു വര്‍ഷങ്ങള്‍ക്ക്  ശേഷമാണ് അമിതാഫ്ബച്ചനും അജയ്  ദേവഗണും ഒരു ചിത്രത്തിനായി   ഒന്നിക്കുന്നത്.

ഇരുവരും ഇതിന് മുന്‍പ് ഒന്നിച്ചഭിനയിച്ച മേജര്‍സാബ്, കാക്കി, സാത്യഗ്രഹ തുടങ്ങിയ ചിത്രങള്‍ എല്ലാം തന്നെ  സൂപ്പര്‍  ഹിറ്റുകളായിരുന്നു. ഹൈദ്രാബാദാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. 'ഭുജ്'   എന്ന  ചിത്രത്തിന്‍റെ ചിത്രീകരണത്തിന് ശേഷമായിരിക്കും അജയ് മൈഡേയുടെ ലൊക്കേഷനില്‍ ജോയിന്‍  ചെയ്യുന്നത്. 'തന്‍ഹാജി' എന്ന ചിത്രമായിരുന്നു ഏറ്റവും  ഒടുവിലായി  റിലീസ്  ചെയ്ത  അജയ്ദേവഗണ്‍    ചിത്രം. സൂര്യവന്‍ഷി, ആര്‍.ആര്‍.ആര്‍ , മൈദാന്‍, ദി  ബിഗ്  ബുള്‍  തുടങ്ങിയ  ചിത്രങ്ങളാണ്   അജയ്   ദേവഗണിന്റ്റെതായി റിലീസിന്  കാത്തിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top