02
December 2020 - 4:58 am IST

Download Our Mobile App

Flash News
Archives

Kollywood

Valimai Movie, Ajith, Ajith Movies

അജിത്തിന് പരിക്ക് : വാലിമൈ യുടെ ചിത്രീകരണം നിര്‍ത്തിവച്ചു

Published:21 November 2020

ഹൈദരാബാദിലെ  ആയുർവേദ ചികിത്സയ്ക്കു  ശേഷം  മാത്രമേ ഇനി   അജിത്ത് വലിമൈ  യുടെ  ചിത്രീകരണത്തില്‍ പങ്കെടുക്കുകയുള്ളൂ. ഇനി ഒരുമാസം   കഴിഞ്ഞു  മാത്രമേ   ചിത്രീകരണം  പുനരാരംഭിക്കുകയുള്ളൂ.

വാലിമൈ  എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ  സൂപ്പര്‍  താരം  അജിത്തിന്  പരിക്ക്  പറ്റി. ബൈക്ക് സ്റ്റണ്ടിനിടെയായിരുന്നു അജിത്തിന് പരിക്കേറ്റതെന്നും കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട് എന്നുമാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിലെ  ആയുർവേദ ചികിത്സയ്ക്കു  ശേഷം  മാത്രമേ ഇനി   അജിത്ത്   വലിമൈ  യുടെ   ചിത്രീകരണത്തില്‍   പങ്കെടുക്കുകയുള്ളൂ. ഇനി ഒരുമാസം   കഴിഞ്ഞു  മാത്രമേ   ചിത്രീകരണം   പുനരാരംഭിക്കുകയുള്ളൂ. 

എച്ച്.വിനോദാണ് ചിത്രം  സംവിധാനം  ചെയ്യുന്നത്. അജിത്തിന്റെ  അവസാനം പുറത്തിറങ്ങിയ നേർകൊണ്ട പാർവൈ എന്ന എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്തതും എച്ച് വിനോദ് ആയിരുന്നു. ബേവ്യൂ  പ്രൊജക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാണം. ഹുമ  ഖുറേഷി, സാക്ഷി  അഗര്‍വാള്‍, കാര്‍ത്തികേയ എന്നിവരാണ് ചിത്രത്തിലെ  മറ്റ്  താരങ്ങള്‍. യുവന്‍  ശങ്കര്‍ രാജയാണ്   ചിത്രത്തിന്  വേണ്ടി   സംഗീതം  ഒരുക്കുന്നത്. സൂ​ര​റൈ പോ​ട്ര് എന്ന സൂര്യ ചിത്രത്തിന്  ശേഷം സുധ കൊങ്കരയുടെ പുതിയ  ചിത്രത്തിലും അജിത്ത് നായകനാകും. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ്  ഈ  ബിഗ്ബഡ്ജറ്റ്  ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍   ഉണ്ടാവും. കമല്‍ഹാസന്‍ നായകനായ തൂങ്കാവനം ആണ്  ശ്രീ ഗോകുലം   മൂവീസ്   നിര്‍മ്മിച്ച  ആദ്യ  തമിഴ്  ചിത്രം. 2019 ല്‍    പുറത്തിറങ്ങിയ 'ധനുസു റാസി നെയ്യാര്‍കളെ'  എന്ന ചിത്രമാണ് ഒടുവിലായി ഗോകുലം നിര്‍മ്മിച്ച തമിഴ്   ചിത്രം. 


വാർത്തകൾ

Sign up for Newsletter



top