23
June 2021 - 11:12 am IST

Download Our Mobile App

Kollywood

ramya-nambeesan

രമ്യ നമ്പീശന്‍ നായികയാകുന്ന 'റേഞ്ചര്‍'

Published:21 November 2020

ചിത്രത്തിന്‍റെ ഡബ്ബിങ് ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.ബര്‍മ്മ, ജാക്സണ്‍   ദുരൈ, രാജ റങ്കുസ്കി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ധരണി ധരന്‍ ആണ് റേഞ്ചര്‍ സംവിധാനം  ചെയ്യുന്നത്.

മലയാളി താരം രമ്യ നമ്പീശന്‍ നായികയാകുന്ന തമിഴ് ചിത്രമാണ് 'റേഞ്ചര്‍.സിബി സത്യരാജാണ് ചിത്രത്തില്‍  രമ്യയുടെ നായകനാകുന്നത്. ചിത്രത്തിന്‍റെ ഡബ്ബിങ് ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.ബര്‍മ്മ, ജാക്സണ്‍   ദുരൈ, രാജ റങ്കുസ്കി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ധരണി ധരന്‍ ആണ് റേഞ്ചര്‍ സംവിധാനം  ചെയ്യുന്നത്.

മഹാരാഷ്ട്രയില്‍ 13 മനുഷ്യരെ  കൊന്ന അവനി എന്ന കടുവയുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം  പറയുന്നത്.  ഫോറസ്റ്റ്  ഓഫീസറുടെ  വേഷത്തിലാണ് സിബി സത്യരാജ് ചിത്രത്തിലെത്തുന്നത്. മനുഷ്യനും  മൃഗവും  തമ്മിലുള്ള പോരാട്ടത്തിന്‍റെ കഥകൂടിയാണ് റേഞ്ചര്‍. തമിഴരശന്‍, ശിവ, കെട്ട പയ്യന്‍ സര്‍ ഇവന്‍, ആലംബന, പ്ലാന്‍ പണ്ണി പണ്ണണം തുടങ്ങിയ ചിത്രങ്ങളാണ് രമ്യ നമ്പീശന്‍റേതായി റിലീസിന് കാത്തിരിക്കുന്നത്. 2019  ല്‍ റിലീസായ വൈറസ് ഒഴിച്ചാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി മറ്റ് മലയാള സിനിമകളില്‍  ഒന്നും തന്നെ രമ്യ നമ്പീശന്‍ അഭിനയിച്ചിട്ടില്ല. 


വാർത്തകൾ

Sign up for Newsletter



top