പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:22 November 2020
തമിഴകത്തെ സൂപ്പര്‍ താരം എന്നതിലുപരി ധനുഷ് പ്രതിഭാശാലിയായ ഒരു നടന് കൂടിയാണ്. നിരവധി ചിത്രങ്ങളിലൂടെ ധനുഷ് തന്റെ പ്രതിഭ തെളിയിച്ചിട്ടുമുണ്ട്. 2011ല്‍ റിലീസ്സായ ആടുകളത്തിലൂടെ മികച്ചനടനുള്ള ദേശീയ അവാര്‍ഡും ധനുഷ് സ്വന്തമാക്കി. ഇപ്പോഴിതാ സിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ധനുഷ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.
മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്ണ്ണന്. ചിത്രത്തില്‍ ധനുഷിന്റെ നായികയാകുന്നത് മലയാളികളുടെ സ്വന്തം രജീഷ വിജയനാണ്. മറ്റൊരു മലയാളി താരം ലാലും കര്‍ണ്ണനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കലാമൂല്യവും ജനപ്രീയതയും മികച്ച രീതിയില്‍ ലഭിച്ച പരിയേറും പെരുമാള്‍ ആണ് മാരി സെല്‍വരാജിന്റെ ആദ്യ ചിത്രം. തമിഴ് മണ്ണിലെ ജാതീയത ശക്തമായ കഥപശ്ചാത്തലത്തിലൂടെ പറഞ്ഞ ചിത്രം തീയേറ്ററില്‍ ഗംഭീര വിജയമായിരുന്നു. ചിത്രീകരണം 90 ശതമാനവും പൂര്‍ത്തിയായ കര്‍ണ്ണന്റെ ചില പാച്ചപ്പ് ഷൂട്ട് നവംബര്‍ 25 നു ചിത്രീകരിക്കും.
പരിയേറും പെരുമാളിലും അടുത്തിടെ റിലീസായ സൂര്യ ചിത്രം സൂരറൈ പോട്രിലും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച പൂ റാമും കര്‍ണ്ണനില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. യോഗി ബാബുവാണ് ചിത്രത്തില്‍ ധനുഷിനോടൊപ്പമുള്ള ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കലൈപ്പുലി എസ് താനൂ വി ക്രിയേഷന്‍സ് ആണ് കര്ണ്ണന് നിര്‍മ്മിക്കുന്നത്.