പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:22 November 2020
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം അംഗീകരിക്കാത്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കോടതിയിലെ നിയമപോരാട്ടത്തിൽ തുടർച്ചയായി പരാജയങ്ങളാണ് റിപ്പോർട്ടു ചെയ്യുന്നത്. അതിൽ അവസാനത്തേതായി പെൻസിൽവാനിയ സംസ്ഥാനത്തെ ട്രംപ് ക്യാംപിന്റെ പോരാട്ടം. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നതിനു ശക്തമായ തെളിവുകൾ ഹാജരാക്കാൻ ട്രംപ് ക്യാംപിനു കഴിഞ്ഞില്ല. അവർ ഉന്നയിച്ച വാദമുഖങ്ങൾ ഫെഡറൽ ജഡ്ജി തള്ളി. ആരോപണങ്ങൾ ഊഹാപോഹങ്ങൾ മാത്രമെന്ന് പെൻസിൽവാനിയ ജഡ്ജി മാത്യു ബ്രാൻ ചൂണ്ടിക്കാട്ടി.
ജോ ബൈഡൻ വിജയിച്ച സംസ്ഥാനമാണു പെൻസിൽവാനിയ. ഇവിടുത്തെ ഫലം തടഞ്ഞുവയ്ക്കണമെന്ന ട്രംപ് ക്യാംപിന്റെ ആവശ്യം ജഡ്ജി നിരാകരിക്കുകയായിരുന്നു. മെറിറ്റില്ലാത്ത ഊഹാപോഹങ്ങൾ തെളിവില്ലാതെ ഉന്നയിക്കുകയാണ് ട്രംപ് ക്യാംപെന്നാണ് ജഡ്ജി ചൂണ്ടിക്കാട്ടിയത്. ഏതാണ്ട് 70 ലക്ഷം വോട്ടർമാരുടെ അവകാശം നിഷേധിക്കണമെന്നാണ് ട്രംപ് ക്യാംപ് കോടതിയോട് ആവശ്യപ്പെടുന്നതെന്ന് ജഡ്ജ് ബ്രാൻ പറഞ്ഞു.
അതേസമയം, ഒബാമ പ്രസിഡന്റായിരിക്കുമ്പോൾ നിയമിച്ച ജഡ്ജി പ്രതീക്ഷിച്ച വിധി വളരെ വേഗം പറഞ്ഞു എന്നാണു ട്രംപ് ക്യാംപിന്റെ ആരോപണം. ഇതിനെതിരേ യുഎസ് സുപ്രീം കോടതിയെ സമീപിക്കുമെന്നും അവർ. പെൻസിൽവാനിയയിൽ ഡെമൊക്രറ്റുകൾ കൃത്രിമം കാണിച്ചതിന് നിരവധി തെളിവുകളുണ്ടെന്നാണ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാർ വാദിക്കുന്നത്.