പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:22 November 2020
മണിരത്നം സംവിധാനം ചെയ്ത എവർഗ്രീൻ ചിത്രമായ അഞ്ജലിയിലെ 'അഞ്ജലി അഞ്ജലി' എന്ന ഗാനം പുനരാവിഷ്കരിച്ച് സോഷ്യൽ മീഡിയ കീഴടക്കുകയാണ് അല്ലു അർജുന്റെ മകൾ അർഹ. മകളുടെ ജന്മദിനത്തിൽ അല്ലു തന്നെയാണ് വിഡിയോ പങ്കുവച്ചത്. എന്റെ പ്രിയപ്പെട്ട മാലാഖയ്ക്ക് ജന്മദിനാശംസകൾ എന്നു കുറിച്ചാണ് താരം വിഡിയോ പങ്കുവച്ചത്.
വിഡിയോയിൽ അർഹയുടെ സഹോദരനും അല്ലു അർജുനുമൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ട്. അച്ഛനെ പോലെ മകളും വളർന്ന് നടിയാകുമെന്നാണ് ആരാധകരുടെ അഭിപ്രായം. പുഷ്പയാണ് അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രം. സുകുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ.