പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:24 November 2020
ചെന്നൈ: കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടൻ തവസി (60) അന്തരിച്ചു. മധുരയിലെ ശരവണ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ആശുപത്രി എംഡി ഡോ. പി ശരവണൻ തന്റെ ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. നേരത്തെ ക്യാൻസർ ചികിത്സയ്ക്ക് സഹായം അഭ്യർഥിക്കുന്ന തവസിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് താരത്തിന്റെ ദയനീയാവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ പുറംലോകം അറിയുന്നത്. ചികിത്സാസഹായത്തിനായി കൈകൂപ്പി അപേക്ഷിക്കുന്ന തവസിയുടെ വിഡിയോ വളരെ വേഗത്തിൽ പ്രചരിച്ചു. ഇതിനു പിന്നാലെ നടന് വിവിധ ഇടങ്ങളിൽ നിന്ന് സഹായം എത്തിയിരുന്നു. വിജയ് സേതുപതി, സൂര്യ, ശിവകാർത്തികേയൻ, സിമ്പു തുടങ്ങിയ താരങ്ങൾ നടനെ സാമ്പത്തികമായി സഹായിച്ചിരുന്നു.
തവസിയുടെ ചികിത്സ ഡിഎംകെ എംഎൽഎ ശരവണൻ പൂർണമായും ഏറ്റെടുത്തിരുന്നു. 140ലധികം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. ചെറിയ വേഷങ്ങളിലായി 30 വർഷത്തോളം തമിഴ് സിനിമ ലോകത്ത് അദ്ദേഹം സജീവമായിരുന്നു.