പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:24 November 2020
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സ്നേഹ ശ്രീകുമാർ. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലൂടെയാണ് സ്നേഹ പ്രിയങ്കരിയാകുന്നത്. മാത്രമല്ല പാട്ടും നൃത്തവുമായൊക്കെ സ്നേഹയും ഭർത്താവ് ശ്രീകുമാറും പലപ്പോഴും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഇപ്പോഴിത തന്റെ ഏറ്റവും പുതിയ ഫോട്ടൊഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സ്നേഹ. എന്റെ പ്രിയപ്പെട്ട ചിത്രങ്ങള്‍. ഇഷ്ടമുള്ള കളര്‍ കോംബിനേഷനും എന്നുപറഞ്ഞാണ് പുതിയ ചിത്രങ്ങള്‍ താരം പങ്കുവച്ചത്.
ചുവന്ന സ്കര്‍ട്ടും, ചുവപ്പില്‍ ഗോള്‍ഡന്‍ വര്‍ക്കുള്ള ബ്ലൗസിനുമൊപ്പം റോസ് നിറത്തിലുള്ള ദാവണിയും ചുറ്റിയാണ് പുതിയ ചിത്രങ്ങള്‍. നൃത്തത്തിന്റെ വിവിധ പോസുകളിലുള്ള മനോഹരമായ ചിത്രങ്ങള്‍ പെട്ടന്നുത്തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ചിത്രങ്ങള്‍ക്കൊപ്പം തന്നെ ഫോട്ടൊഷൂട്ട് മേക്കിംഗ് വീഡിയോയും സ്നേഹ പങ്കുവച്ചിട്ടുണ്ട്. രചനാ നാരായണന്‍കുട്ടിയും നേഹ സക്സേനയുമടക്കം നിരവധി ആളുകളാണ് ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും ആശംസകളുമായെത്തിയിരിക്കുന്നത്.