25
January 2021 - 8:33 pm IST

Download Our Mobile App

Flash News
Archives

World

trump

തോൽവി സമ്മതിച്ചു; അധികാരം കൈമാറാൻ വൈറ്റ് ഹൗസിന് നിർദേശം നൽകി ട്രംപ്

Published:24 November 2020

അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ ജനറൽ സർവീസ് അഡ്മിനിസ്ട്രേഷന് നിർദേശം നൽകിയതായി ട്രംപ് ട്വീറ്റ് ചെയ്തു. ബൈഡന് അനുകൂലമായി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷവും തോൽവി സമ്മതിക്കാൻ ട്രംപ് തയാറായിരുന്നില്ല.

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ തന്‍റെ തോൽവി സമ്മതിച്ച് ഡോണാൾഡ് ട്രംപ്. നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവർത്തനങ്ങൾക്ക് ട്രംപ് വൈറ്റ് ഹൗസിന് നിർദേശം നൽകി. നടപടിക്രമങ്ങൾക്കായി ജോ ബൈഡന്‍റെ ഓഫീസിന് 63 ലക്ഷം ഡോളർ അനുവദിച്ചു. മിഷിഗണിലും ബൈഡൻ തന്നെയെന്ന ഫലം പുറത്തു വന്നതിനു പിന്നാലെയാണ് നടപടി.

അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ ജനറൽ സർവീസ് അഡ്മിനിസ്ട്രേഷന് നിർദേശം നൽകിയതായി ട്രംപ് ട്വീറ്റ് ചെയ്തു. ബൈഡന് അനുകൂലമായി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷവും തോൽവി സമ്മതിക്കാൻ ട്രംപ് തയാറായിരുന്നില്ല. തുടർന്ന് തിങ്കളാഴ്ച തോൽവി സമ്മതിച്ച് രംഗത്തെത്തുകയായിരുന്നു. ട്രംപിന്‍റെ തീരുമാനത്തെ ബൈഡൻ ക്യാംപ് സ്വാഗതം ചെയ്തു.

 

 


വാർത്തകൾ

Sign up for Newsletter



top