പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:24 November 2020
തിരുവനന്തപുരത്തിനു മാത്രം സമ്മാനിക്കാന്‍ കഴിയുന്ന ചില കാഴ്ചകളുണ്ട്. പുല്‍മേടുകള്‍ കൊണ്ടു സ്വര്‍ഗം തീര്‍ത്ത, കാട്ടുപോത്തുകള്‍ വിരുന്നെത്തുന്ന പാണ്ടിപ്പത്തും മാര്‍ത്താണ്ഡ വര്‍മ അമ്പ് വലിച്ചൂരി എന്നു വിശ്വസിക്കപ്പെടുന്ന അമ്പൂരിയും 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ ദ്രവ്യപ്പാറയും അവയില്‍ ചിലതു മാത്രമാണ്. ഇതുകൂടാതെ വേറെയും നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്. സഞ്ചാരികളുടെ കാൽപ്പെരുമാറ്റം കേള്‍ക്കാനായി കാത്തികിടക്കുന്ന കുറച്ച് ഇടങ്ങള്‍. അത്തരത്തിലൊരിടമാണ് കടലുകാണിപ്പാറ.
തിരുവനന്തപുരത്തിനു പുറത്തുള്ളവര്‍ക്ക് ഒട്ടും പരിചിതമല്ലാത്ത നാടാണ് കടലുകാണിപ്പാറ. മാറുന്ന വിനോദ സഞ്ചാരത്തിന്റെ അടയാളമായി മാറാനുള്ള ഒരുക്കത്തിലാണ് ഈ നാട്. ചരിത്രവും ആധുനികതയും ഒരുപോലെ സമ്മേളിച്ചിരിക്കുന്ന ഇവിടം മറ്റു സ്ഥലങ്ങളില്‍ നിന്നും യാത്രകളില്‍ നിന്നും സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവമാണ് നൽകുന്നത്.
കടലും കാണാം, കുന്നും കാണാം
കടലുകാണിപ്പാറ അതിമനോഹരമായ കാഴ്ചകളുമായാണ് ഇവിടെ കാത്തിരിക്കുന്നത്. പരസ്പരം തൊടാതെ നില്ക്കുന്ന ആറു വലിയ കല്ലുകളാണ് ഇവിടെയുള്ളത്. ആനയുടെ ആകൃതിയിലാണ് ഈ കല്ലുകളുള്ളത്. കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നല്ലപോലെ തെളിഞ്ഞ അന്തരീക്ഷത്തില്‍ വര്‍ക്കല ബീച്ചും പൊന്മുടി ഹില്സ്റ്റേഷൻ വരെ ഇവിടെ നിന്നും കാണാം. പാറയുടെ ഏറ്റവും മുകളില്‍ നിന്നാലാണ് ഈ കാഴ്ചകള്‍ കാണാന്‍ സാധിക്കുക. ഈ കാഴ്ചകളും സൂര്യാസ്മയവും ആണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. വ്യൂ പോയിന്റിനു തൊട്ടടുത്തു വരെ വാഹനം എത്തുന്നതിനാല്‍ ആര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന സ്ഥലം കൂടിയായി കടലുകാണിപ്പാറ മാറിയിട്ടുണ്ട്.
ഗുഹാ ക്ഷേത്രം
ഇവിടുത്തെ മറ്റൊരു പ്രത്യേകത നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗുഹാ ക്ഷേത്രമാണ്. സന്ന്യാസിമാര്‍ ഇവിടെ തപസനുഷ്ഠിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. കടലുകാണിപ്പാറയുടെ സമ്പന്നമായ ചരിത്രമാണ് ഇത് കാണിക്കുന്നത്. തിരുവനന്തപുരം റെയ്ല്‍വെ സ്റ്റേഷനില്‍ നിന്നും 33 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.
ഒരുങ്ങുന്നത് വലിയ പദ്ധതികള്‍
1.87 കോടി രൂപ ചെലവില്‍ ഇവിടെ വെളിച്ചവിതാനം, ലാൻഡ് സ്കേപ്പിങ്, പൂന്തോട്ടം, ഇറിഗേഷന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, സിസിടിവി സംവിധാനം, സുരക്ഷാ വേലി എന്നിവയാണ് ഒരുക്കുന്നത്. സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രമായ "ടേക്ക് എ ബ്രേക്ക്' പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് നിര്‍മാണ ചുമതല.
എത്തിച്ചേരാന്‍
തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത് പഞ്ചായത്തിന് സമീപം സംസ്ഥാന പാതയില്‍ കിളിമാനൂര്‍ കാരേറ്റ് എന്ന സ്ഥലത്തു നിന്നും അഞ്ചുകിലോമീറ്റർ അകലെ താളിക്കുഴിക്ക് സമീപമാണ് കടലുകാണിപ്പാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം റെയയ്ല്വെ സ്റ്റേഷനില്‍ നിന്നും 33 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.