25
January 2021 - 7:56 pm IST

Download Our Mobile App

Flash News
Archives

Travel

flower

'ആവള പാണ്ടിയിലെ പിങ്ക് പൂപ്പാടം'; നിറവസന്തമൊരുക്കുന്നത് അപകടകാരിയായ സസ്യം

Published:24 November 2020

നിരവധി ആളുകളാണ് മുള്ളൻ പായൽ പൂത്തത് കാണാനായി ഇവിടേയ്ക്ക് എത്തുന്നത്. കബോംബ ഫുർക്കറ്റ കുടുംബത്തിൽപ്പെട്ട ജല സസ്യമാണ് മുള്ളൻ  പായൽ.

കോഴിക്കോട്: നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പിങ്ക് വസന്തം... ചിത്രം പകർത്തിയും കൗതുകത്തോടെ നോക്കിയും ഭംഗി മതിയാവോളം ആസ്വദിച്ചുമൊക്കെ ആളുകളങ്ങനെ വന്നുപോയിരിക്കുന്നു. കോഴിക്കോട്ടെ ആവളപാണ്ടി എന്ന ഗ്രാമം ഇപ്പോൾ ഇങ്ങനെയാണ്. പിങ്ക് നിറത്തിന്‍റെ ചാരുതയിൽ പ്രകൃതി അങ്ങനെ മനോഹരിയായി നിൽക്കുകയാണ്. പേരാമ്പ്രയിൽ നിന്ന് ചാനിയം കടവ് വഴി വടകരയ്ക്ക് പോകുമ്പോൾ നാലു കിലോ മീറ്റർ പിന്നിടുന്നതോടെ പന്നിമുക്ക് എത്തും.

അവിടെ നിന്ന് ആവളയിലേക്കുള്ള റോഡിൽ അര കിലോ മീറ്റർ കഴിഞ്ഞാൽ കുറ്റിയാട്ട് നടയിലെത്തും. ഇവിടെ കുണ്ടൂർമൂഴിത്തോട്ടിലാണ് കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന മുള്ളൻ പായൽ പിങ്ക് നിറത്തിലുള്ള പൂക്കളുടെ നയനമനോഹരമായ കാഴ്ച ഒരുക്കുന്നത്. പിങ്ക് പൂപ്പാടത്തിന്‍റെ ചിത്രങ്ങളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

courtesy: ani

നിരവധി ആളുകളാണ് മുള്ളൻ പായൽ പൂത്തത് കാണാനായി ഇവിടേയ്ക്ക് എത്തുന്നത്. കബോംബ ഫുർക്കറ്റ കുടുംബത്തിൽപ്പെട്ട ജല സസ്യമാണ് മുള്ളൻ  പായൽ. എന്നാൽ പൂക്കൾ വളരെ മനോഹരമാണെങ്കിലും ഇവ വളരുന്നത് വെള്ളത്തിന് നല്ലതല്ലെന്ന അഭിപ്രായവും ചില വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top