25
January 2021 - 7:23 pm IST

Download Our Mobile App

Flash News
Archives

Updates

Commission

ഗ്യാ​സ്‌​ലൈ​ന്‍ ന​ല്‍കും കേ​ര​ള​ത്തി​ന് കാ​ശ്

Published:25 November 2020

ഗെ​യ്‌ല്‍ പ്ര​കൃ​തി​വാ​ത​ക പൈ​പ്പ്‌​ലൈ​ന്‍ പൂ​ര്‍ണ​മാ​യും ക​മ്മീ​ഷ​ന്‍ ചെ​യ്യു​ന്ന​തോ​ടെ നി​കു​തി​യി​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്തി​ന് വ​ര്‍ഷം​തോ​റും 1000 കോ​ടി രൂ​പ​യോ​ളം കി​ട്ടും.

കൊ​ച്ചി: സ​ര്‍ക്കാ​രി​ന്‍റെ പ്ര​സ്റ്റീ​ജ് പ​ദ്ധ​തി​യാ​യ ഗെ​യ്‌​ല്‍ ഗ്യാ​സ്‌​ലൈ​ന്‍ പ​ദ്ധ​തി പൂ​ര്‍ത്തി​യാ​യ​തോ​ടെ പു​തി​യ സാ​മ്പ​ത്തി​ക വ​ര്‍ഷാ​രം​ഭം മു​ത​ല്‍ കേ​ര​ള​ത്തി​ന് കോ​ള​ടി​ക്കും. ഗെ​യ്‌ല്‍ പ്ര​കൃ​തി​വാ​ത​ക പൈ​പ്പ്‌​ലൈ​ന്‍ പൂ​ര്‍ണ​മാ​യും ക​മ്മീ​ഷ​ന്‍ ചെ​യ്യു​ന്ന​തോ​ടെ നി​കു​തി​യി​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്തി​ന് വ​ര്‍ഷം​തോ​റും 1000 കോ​ടി രൂ​പ​യോ​ളം കി​ട്ടും.

കൊ​ച്ചി മു​ത​ല്‍ മം​ഗ​ലാ​പു​രം വ​രെ​യു​ള്ള പൈ​പ്പ്‌​ലൈ​നാ​ണ്  ഇ​പ്പോ​ള്‍ ക​മ്മീ​ഷ​ന്‍ ചെ​യ്യു​ന്ന​ത്. അ​ടു​ത്തു ത​ന്നെ ‌കൂ​റ്റ​നാ​ട് മു​ത​ല്‍ വാ​ള​യാ​ര്‍ വ​രെ​യു​ള്ള ലൈ​നും ക​മ്മീ​ഷ​ന്‍ ചെ​യ്യും. അ​തോ​ടെ വ​രു​മാ​നം വീ​ണ്ടും കൂ​ടും. വ​രു​മാ​നം കി​ട്ടു​ന്ന​തി​ന്  മാ​ത്ര​മ​ല്ല മ​റ്റു പ​ല കാ​ര്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​ലെ പൈ​പ്പ്‌​ലൈ​ന്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് മാ​തൃ​ക​യാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ 30 മീ​റ്റ​ര്‍ സ്ഥ​ല​മാ​ണ് ഗെ​യ്‌ല്‍ ഉ​പ​യോ​ഗ അ​വ​കാ​ശ​ത്തി​നാ​യെ​ടു​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ സ്ഥ​ല​ദൗ​ര്‍ല​ഭ്യ​ത പ​രി​ഗ​ണി​ച്ച് 20 മീ​റ്റ​റാ​യി ചു​രു​ക്കി, പി​ന്നീ​ട് 10 മീ​റ്റ​റാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​തും നേ​ട്ട​മാ​യി​ട്ടാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കു​ന്ന​ത് ഗെ​യ്ല്‍ ആ​ണെ​ങ്കി​ലും ആ ​തു​ക സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ച് ഭൂ​വു​ട​മ​ക​ള്‍ക്ക് ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കി​യ രീ​തി​യും ആ​ദ്യ​മാ​യി​ട്ടാ​ണ്. നി​ര്‍മാ​ണ രീ​തി​യി​ലും വ്യ​ത്യ​സ്ഥ​ത​യു​ണ്ട്. വെ​ള്ള​ക്കെ​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും ഭൂ​മി​ക്ക​ടി​യി​ലൂ​ടെ തു​ര​ങ്ക​മു​ണ്ടാ​ക്കി പൈ​പ്പ് വ​ലി​ച്ചെ​ടു​ക്കു​ന്ന ഹൊ​റി​സോ​ണ്ട​ല്‍ ഡ​യ​റ​ക്ഷ​ണ​ല്‍ ഡ്രി​ല്ലി​ങ്ങി​ലൂ​ടെ​യാ​ണ് കു​ഴ​ല്‍ സ്ഥാ​പി​ച്ച​ത്. 96 ഹൊ​റി​സോ​ണ്ട​ല്‍ ഡ​യ​റ​ക്ഷ​ണ​ല്‍ ഡ്രി​ല്ലി​ങ് ഈ ​പ​ദ്ധ​തി​യി​ല്‍ ചെ​യ്തി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top