25
January 2021 - 8:17 pm IST

Download Our Mobile App

Flash News
Archives

Market

Television

വ​രും ടെ​ലി​വി​ഷ​നി​ല്‍ മെ​യ്ഡ് ഇ​ന്‍ ഇ​ന്ത്യ​ക്കാ​ലം

Published:25 November 2020

എ​ല്‍ഇ​ഡി-​എ​ല്‍സി​ഡി സ്‌​ക്രീ​നി​ന്‍റെ ഓ​പ്പ​ണ്‍ സെ​ല്ലു​ക​ള്‍ക്കു​ള്ള ഇ​റ​ക്കു​മ​തി തീ​രു​വ വ​ര്‍ധി​പ്പി​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ല്‍ ഇ​വ വി​ദേ​ശ​ത്ത് നി​ന്നാ​ണ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. പ​ത്ത് ശ​ത​മാ​നം വ​രെ തീ​രു​വ ഉ​യ​ര്‍ത്താ​നാ​ണ് നീ​ക്കം.

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്തെ ടെ​ലി​വ​ഷ​ന്‍ വി​പ​ണി​യി​ല്‍ ത​ദ്ദേ​ശീ​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ ഇ​ടം ല​ഭി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ന​ട​പ​ടി തു​ട​ങ്ങി. എ​ല്‍ഇ​ഡി-​എ​ല്‍സി​ഡി സ്‌​ക്രീ​നി​ന്‍റെ ഓ​പ്പ​ണ്‍ സെ​ല്ലു​ക​ള്‍ക്കു​ള്ള ഇ​റ​ക്കു​മ​തി തീ​രു​വ വ​ര്‍ധി​പ്പി​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ല്‍ ഇ​വ വി​ദേ​ശ​ത്ത് നി​ന്നാ​ണ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. പ​ത്ത് ശ​ത​മാ​നം വ​രെ തീ​രു​വ ഉ​യ​ര്‍ത്താ​നാ​ണ് നീ​ക്കം. അ​ടു​ത്ത മൂ​ന്ന് വ​ര്‍ഷ​ത്തി​നു​ള്ളി​ലാ​ണ് ഘ​ട്ടം ഘ​ട്ട​മാ​യി തീ​രു​വ ഉ​യ​ര്‍ത്തു​ക. നി​ല​വി​ല്‍ അ​ഞ്ച് ശ​ത​മാ​ന​മാ​ണ് ഇ​റ​ക്കു​മ​തി തീ​രു​വ.

തീ​രു​വ വ​ര്‍ധി​പ്പി​ക്കു​ന്ന​ത് ഇ​ന്ത്യ​യി​ല്‍ ടി​വി​യു​ടെ വി​ല കൂ​ട്ടും.  അ​ഞ്ച് ശ​ത​മാ​ന​ത്തോ​ളം വി​ല​വ​ര്‍ധ​ന​യാ​ണ് ടി​വി​യു​ടെ കാ​ര്യ​ത്തി​ല്‍ സം​ഭ​വി​ക്കു​ക. ടി​വി പാ​ന​ലി​ന്‍റെ നി​ര​ക്കു​ക​ള്‍ കൊ​വി​ഡ് കാ​ല​ത്തെ കു​ത്ത​നെ കു​തി​ച്ചു​യ​ര്‍ന്നി​രു​ന്നു. 25 ശ​ത​മാ​ന​ത്തോ​ളം വ​ര്‍ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഓ​പ്പ​ണ്‍ സെ​ല്‍ പാ​ന​ലി​നാ​ണ് ടെ​ലി​വി​ഷ​ന്‍ നി​ര്‍മാ​ണ​ത്തി​ല്‍ ഏ​റ്റ​വും ചെ​ല​വ് വ​രു​ന്ന​ത്. മൊ​ത്തം ചെ​ല​വി​ന്‍റെ 60 ശ​ത​മാ​ന​ത്തോ​ളം വ​രും ഇ​ത്. ഒ​ക്റ്റോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ ഓ​പ്പ​ണ്‍ സെ​ല്‍ പാ​ന​ലി​ന്‍റെ ക​സ്റ്റം​സ് തീ​രു​വ പൂ​ജ്യ​ത്തി​ല്‍ നി​ന്ന് അ​ഞ്ചാ​യി ഉ​യ​ര്‍ത്തി​യി​രു​ന്നു. വ​ന്‍കി​ട ക​മ്പ​നി​ക​ളോ​ട് ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍മാ​ണ ക​മ്പ​നി​ക​ള്‍ സ്ഥാ​പി​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​തി​നാ​യി ഇ​ള​വു​ക​ള്‍ അ​ട​ക്കം ന​ല്‍കും. ഇ​ന്ത്യ​യെ നി​ര്‍മാ​ണ ഹ​ബ്ബാ​യി മാ​റ്റാ​നാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഓ​പ്പ​ണ്‍ സെ​ല്‍ പാ​ന​ലു​ക​ള്‍ ചൈ​ന​യി​ല്‍ നി​ന്നാ​ണ് എ​ല്ലാ ടി​വി നി​ര്‍മാ​താ​ക്ക​ളും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. 2019ല്‍ ​ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​നാ​യി ശ്ര​മി​ക്ക​ണ​മെ​ന്ന് സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കൊ​വി​ഡ് വ​ന്ന​തോ​ടെ ഇ​ത് ന​ട​ക്കാ​തെ പോ​യി. നി​കു​തി ഘ​ട​ന മാ​റു​ന്ന​തോ​ടെ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍മാ​ണ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ക​മ്പ​നി​ക​ള്‍ ത​യാ​റാ​വും. എ​ല്ലാ ക​മ്പ​നി​ക​ളു​ടെ​യും മി​ക​ച്ച വി​പ​ണി​യാ​ണ് ഇ​ന്ത്യ. അ​ടു​ത്ത അ​ഞ്ച് വ​ര്‍ഷം കൊ​ണ്ട് ഇ​ര​ട്ടി വ​ള​ര്‍ച്ച നേ​ടു​മെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top