25
January 2021 - 7:46 pm IST

Download Our Mobile App

Flash News
Archives

Mollywood

andhadhun

അന്ധാദുൻ മലയാളത്തിലേക്ക്; നായകൻ പൃഥ്വിരാജ് ?

Published:25 November 2020

2018 ൽ പുറത്തിറങ്ങിയ അന്ധാദുനിൽ രാധിക ആപ്തേ, തബു എന്നിവരായിരുന്നു മറ്റു താരങ്ങൾ. മലയാളത്തിൽ ഈ വേഷങ്ങൾ അഹാന കൃഷ്ണയും മംമ്ത മോഹൻദാസുമാണ് അവതരിപ്പിക്കുകയെന്നും റിപ്പോർട്ടുണ്ട്.

നിരവധി പുരസ്കാരങ്ങളും അതോടൊപ്പം പ്രേക്ഷകപ്രീതി നേടുകയും ചെയ്ത ചിത്രമാണ് ആയുഷ്മാൻ ഖുറാന നായകനായെത്തിയ അന്ധാദുൻ. ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത ചിത്രം മലയളാത്തിൽ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ട്. ചിത്രത്തിൽ നായക കഥാപാത്രമായി പൃഥ്വിരാജാണെത്തുന്നതെന്നാണ് വാർത്തകൾ. 2018 ൽ പുറത്തിറങ്ങിയ അന്ധാദുനിൽ രാധിക ആപ്തേ, തബു എന്നിവരായിരുന്നു മറ്റു താരങ്ങൾ. മലയാളത്തിൽ ഈ വേഷങ്ങൾ അഹാന കൃഷ്ണയും മംമ്ത മോഹൻദാസുമാണ് അവതരിപ്പിക്കുകയെന്നും റിപ്പോർട്ടുണ്ട്.

പഴയകാല നടന്‍ ശങ്കർ ചിത്രത്തിൽ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. 32 കോടി മുതൽ മുടക്കിൽ നിർമിച്ച ചിത്രം ആഗോളതലത്തിൽ 456 കോടി രൂപയാണ് വാരിക്കൂട്ടിയത്.

നിലവിൽ നവാഗതനായ തനു ബാലകിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'കോള്‍ഡ് കേസി'ല്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. അതിഥി ബാലനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. 


വാർത്തകൾ

Sign up for Newsletter



top