പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:25 November 2020
കഥാപാത്രത്തിന്റെ പൂർണതയ്ക്കായി വളരെയധികം കഠിനാധ്വാനം ചെയ്യാറുണ്ട് അഭിനേതാക്കൾ. ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി തപ്സി പന്നു. രശ്മി റോക്കറ്റ് എന്ന സിനിമയിലെ തപ്സിയുടെ ഫോട്ടൊ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകരിപ്പോൾ. ഓട്ടക്കാരിയായി ആണ് തപ്സി ചിത്രത്തിലെത്തുന്നത്.
സ്പോര്‍ട്സ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ചിത്രത്തിനായി താരം നടത്തിയ വർക്കൗട്ടുകളുടെയും പരിശീലനങ്ങളുടെയും ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു.
ശരീരം ഒരു കായികതാരത്തിന്റേതായി പരുവപ്പെടുത്തിയെന്ന് തപ്സിയുടെ പുതിയ ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയാൻഷു പൈൻയുള്ളിയും പ്രധാന വേഷത്തിലെത്തുന്നു.