25
January 2021 - 8:37 pm IST

Download Our Mobile App

Flash News
Archives

Bollywood

anushka

അനുഷ്കയുടെ അടുത്തു പോലും വരില്ല; ഭാഗമതിയുടെ ഹിന്ദി ട്രെയ്‌ലറിന് വിമർശനം

Published:25 November 2020

കാഞ്ചന എടുത്തു നശിപ്പിച്ചതിനു പുറമെ മറ്റൊരു ചിത്രം കൂടി ഹിന്ദിയിൽ റീമേക്ക് ചെയ്ത് മോശമാക്കുന്നുവെന്നാണ് പ്രേക്ഷകരുടെ കമന്‍റ്.

അനുഷ്ക ഷെട്ടി നായികയായി എത്തിയ ഭാ​ഗമതിയുടെ ഹിന്ദി പതിപ്പ് ദുർ​ഗാമതി ദ് മിത്ത് റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തുവന്നു. ഭൂമി പട്നേക്കറാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ആമസോൺ പ്രൈം വിഡിയോയിൽ ഡിസംബർ 11 നാണ് ചിത്രമെത്തുക. എന്നാൽ ചിത്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

കാഞ്ചന എടുത്തു നശിപ്പിച്ചതിനു പുറമെ മറ്റൊരു ചിത്രം കൂടി ഹിന്ദിയിൽ റീമേക്ക് ചെയ്ത് മോശമാക്കുന്നുവെന്നാണ് പ്രേക്ഷകരുടെ കമന്‍റ്. നായിക ഭൂമിയുടേയും അനുഷ്കയുടേയും അഭിനയത്തെ താരതമ്യം ചെയ്തുകൊണ്ടും കമന്‍റുകൾ എത്തുന്നുണ്ട്.

അനുഷ്ക ചെയ്തു ഗംഭീരമാക്കിയ വേഷം ഇനി മറ്റാരും ചെയ്താൽ നന്നാകില്ലെന്നാണ് ഒരു കൂട്ടർ പറയുന്നത്. ഭാഗമതി സംവിധാനം ചെയ്ത ജി. അശോക് തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്. ജയറാം ആയിരുന്നു തെലുങ്ക് പതിപ്പിൽ വില്ലനായി എത്തിയത്. നടൻ ഉണ്ണി മുകുന്ദനും ചിത്രത്തിൽ വേഷമിട്ടു. 


വാർത്തകൾ

Sign up for Newsletter



top