പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:26 November 2020
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ മകൻ സായിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് നവ്യ പങ്കുവച്ചിരിക്കുന്നത്. അബാദ് ഹോട്ടലിൽ വച്ച് നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങളാണ് നവ്യ ഷെയർ ചെയ്തിരിക്കുന്നത്.
സായിക്ക് പിറന്നാൾ സമ്മാനമായി ആപ്പിൾ വാച്ച് സീരീസ് 6 ആണ് നവ്യ നൽകിയത്. സർപ്രൈസ് തുറന്നു നോക്കുന്ന സായിയുടെ വീഡിയോയും നവ്യ പങ്കുവച്ചിരുന്നു. കേക്കുകളും കൊടിതോരണങ്ങളുമായി വലിയൊരു ആഘോഷം തന്നെയാണ് മകനായി നവ്യ ഒരുക്കിയത്.
പിറന്നാള്‍ ദിവസം മകനേയും കൂട്ടി ക്ഷേത്ര ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഒരുത്തീ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് തിരിച്ചുവരവ് നടത്തുകയാണ് നവ്യയിപ്പോൾ.