25
January 2021 - 8:40 pm IST

Download Our Mobile App

Flash News
Archives

Bollywood

kangana

ഇന്ത്യൻ സിനിമയെന്നാൽ നാല് കുടുംബങ്ങളല്ല; ജല്ലിക്കെട്ടിനെ അഭിനന്ദിച്ച് കങ്കണ

Published:26 November 2020

ബുള്ളിദാവൂദ് (ബോളിവുഡ്) മാഫിയയ്ക്കെതിരെ ഉയർത്തിയ വിമർശനങ്ങളും വിചാരണകളും ഫലം കണ്ടിരിക്കുന്നു. ഇന്ത്യൻ സിനിമയെന്നാൽ വെറും നാല് കുടുംബങ്ങളല്ല.

ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട് 93-ാമത് ഓസ്കർ അവാർഡിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടത് ഏറെ ആവേശത്തോടെയാണ് സിനിമ പ്രേമികൾ കേട്ടത്. ഇപ്പോഴിത ചിത്രത്തിന് അഭിനന്ദനവുമായെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. ബോളിവുഡിലെ സിനിമ മാഫിയയ്ക്കെതിരെ വിമർശനവുമായാണ് കങ്കണയുടെ ട്വീറ്റ്. ബുള്ളിദാവൂദ് (ബോളിവുഡ്) മാഫിയയ്ക്കെതിരെ ഉയർത്തിയ വിമർശനങ്ങളും വിചാരണകളും ഫലം കണ്ടിരിക്കുന്നു. ഇന്ത്യൻ സിനിമയെന്നാൽ വെറും നാല് കുടുംബങ്ങളല്ല.

സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളിൽ ഒളിച്ചിരിക്കുന്നതിനാൽ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ ടീം ജല്ലിക്കെട്ട്!’, എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. എസ്.ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ജല്ലിക്കട്ടിന്‍റെ തിരക്കഥയെഴുതിയത്. ആന്‍റണി വർഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്. 2019 ഒക്ടോബര്‍ നാലിനാണ് ചിത്രം തിയെറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. 2019ലെ ടൊറന്‍റോ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ട് പ്രദര്‍ശിപ്പിച്ചിരുന്നു.

ഗോവ അന്തരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കിയിരുന്നു. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഗുരു ആണ് മലയാളത്തിൽ നിന്നും ആദ്യമായി ഓസ്കർ എൻട്രി ലഭിച്ച ചിത്രം. അതിന് ശേഷം 2011 ൽ സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്‍റെ മകൻ അബു എന്ന ചിത്രത്തിനും ഇന്ത്യയിൽ നിന്ന് ഓസ്കർ എൻട്രി ലഭിച്ചു. 

 


വാർത്തകൾ

Sign up for Newsletter



top