25
January 2021 - 7:48 pm IST

Download Our Mobile App

Flash News
Archives

Football

maradona2

മറഡോണയുടെ സംസ്കാരം കാസ റൊസാഡ കൊട്ടാരത്തിൽ; ഇതിഹാസത്തെ ഒരുനോക്ക് കാണാൻ ജനപ്രവാഹം

Published:26 November 2020

അർജന്‍റീന പ്രസിഡന്‍റിന്‍റെ ഓഫീസും ഔദ്യോഗിക വസതിയുമാണ് കാസ റൊസാഡ. എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടിയായിരിക്കും അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുകൾ നടക്കുകയെന്ന് അർജന്‍റീന സർക്കാർ അറിയിച്ചു.

ബ്യൂണസ് ഐറിസ്: അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്കാരം ബ്യൂണസ് ഐറിസിലെ കാസ റൊസാഡ കൊട്ടരത്തിൽ നടക്കും. വ്യാഴാഴ്ചയാണ് സംസ്കാരം. അർജന്‍റീന പ്രസിഡന്‍റിന്‍റെ ഓഫീസും ഔദ്യോഗിക വസതിയുമാണ് കാസ റൊസാഡ. എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടിയായിരിക്കും അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുകൾ നടക്കുകയെന്ന് അർജന്‍റീന സർക്കാർ അറിയിച്ചു. മറഡോണയുടെ മരണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

വഴിയിലുടനീളം നിരവധിയാളുകളാണ് മറഡോണയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസിന് ചുറ്റുംകൂടിയത്. ഇതിനാൽ തന്നെ രാത്രി 1.30-ഓടെയാണ് മറഡോണയുടെ മൃതദേഹം പൊതുദർശനത്തിനായി സർക്കാർ വസതിയിൽ എത്തിക്കാനായത്. ഫുട്ബോൾ ഇതിഹാസത്തെ അവസാനമായി ഒരുനോക്ക് കാണാൻ സർക്കാർ വസതിയിലേക്ക് ജനപ്രവാഹമാണ്.

 


വാർത്തകൾ

Sign up for Newsletter



top