പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:27 November 2020
കൊച്ചി: പിഎം കിസാൻ നിധി പദ്ധതിയിൽ അംഗമായവര്‍ക്ക് സന്തോഷ വാര്‍ത്ത. 2,000 രൂപ ഡിസംബര്‍ ആദ്യ ആഴ്ചയിൽ അക്കൗണ്ടിൽ എത്തും. രാജ്യത്തെ കര്‍ഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ആയി നിരവധി പദ്ധതികൾ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. അതിൽ ഒരു പദ്ധതിയാണ് പിഎം കിസാൻ യോജനയ്ക്ക് കീഴിലുള്ള കിസാൻ നിധി.
പദ്ധതിയിൽ അംഗമായവര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതമാണ് അക്കൗണ്ടിലൂടെ നേരിട്ട് കൈമാറുന്നത്. 2000 രൂപ വീതം മൂന്ന് ഘഡുക്കളായാണ് തുക നൽകുന്നത്. 2019 ഫെബ്രുവരി ഒന്നിനാണ് പദ്ധതി ആവിഷ്കരിച്ചത് . 75,000 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ലാൻഡ് റെക്കോഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്. കര്‍ഷക കുടുംബങ്ങൾക്ക് സ്ഥലപരിധി മാനദണ്ഡങ്ങൾ ഇല്ലാതെയും തുക അനുവദിക്കുന്നുണ്ട്. നേരത്തെ രണ്ടു ഹെക്റ്റര്‍ വരെ കൃഷിഭൂമിയുള്ളവര്ക്കായിരുന്നു സഹായം. എന്നാൽ ഇപ്പോൾ കൂടുതൽ പേര് പദ്ധതിയിൽ അംഗങ്ങളാണ്.
ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടുമുള്ളവര്‍ക്ക് കൃഷിഭൂമിയുടെ വിവരങ്ങൾ കാണിച്ച് പദ്ധതിയ്ക്കായി അപേക്ഷിക്കാം. ഓൺലൈനിലൂടെ നേരിട്ടോ, അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ അപേക്ഷ നൽകാൻ അവസരമുണ്ട്. വില്ലേജ് ഓഫിസുകൾ മുഖേനയും പദ്ധതിക്കായി അപേക്ഷിക്കാം. അപേക്ഷകന്റെ പേര് ആധാര്‍ കാര്‍ഡിലും ബാങ്ക് അക്കൗണ്ടിലും ഒക്കെ ഒന്നായിരിക്കണം.
https://pmkisan.gov.in/Rpt_BeneficiaryStatus_pub.aspx ഈ ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ സ്വന്തം പഞ്ചായത്തിൽ, വാർഡിൽ എത്രപേർ കർഷക ആനുകൂല്യത്തിന് അർഹരായി എന്ന് അറിയാം. സംശയങ്ങൾക്ക് ടോൾ ഫ്രീ നമ്പര്‍: 011-23381092