പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:28 November 2020
ദേവിയുടെ ജന്മനക്ഷത്രം, സുബ്രഹ്മണ്യന്റെ അധിദേവതാ ദിനം, തുളസീദേവിയുടെ ജന്മദിനം. മഹാവിഷ്ണുവിന്റെ അനുഗ്രഹം വഴിഞ്ഞൊഴുകുന്ന മുഹൂർത്തം... എല്ലാം ചേരുന്ന തൃക്കാർത്തിക ഇന്ന്. കൊവിഡ് 19 പ്രോട്ടൊകോൾ പാലിക്കേണ്ടതിനാൽ ഇത്തവണ നിയന്ത്രണങ്ങളുണ്ടാകുമെങ്കിലും ദേവീക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും നാളെ കാർത്തികവിളക്കുകൾ തെളിയും. കുമാരനല്ലൂർ, ചോറ്റാനിക്കര തുടങ്ങി ദേവീക്ഷേത്രങ്ങളിലും കിടങ്ങൂർ, ഹരിപ്പാട്, ഉദയനാപുരം തുടങ്ങി സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും ഇന്നു വിശേഷാൽ പൂജകളും വിളക്കുമുണ്ടാകും. ദേവിയുടെ പിറന്നാൾ എന്നതാണു വൃശ്ചികത്തിലെ കാർത്തികനാളുമായി ബന്ധപ്പെട്ട് ദേവീക്ഷേത്രങ്ങളിൽ ആഘോഷത്തിന് അടിസ്ഥാനമെങ്കിൽ സുബ്രഹ്മണ്യനുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട് തൃക്കാർത്തികയ്ക്ക്.
ശരവണപ്പൊയ്കയില്‍ പിറന്നുവീണ സുബ്രഹ്മണ്യനെ കാര്‍ത്തിക നക്ഷത്രത്തിന്റെ അധിദേവതമാരായ ആറു കൃതികമാര്‍ ചേര്‍ന്നാണു വളര്‍ത്തിയത് എന്നതാണ് ഇതിൽ പ്രധാനം. അതുകൊണ്ടാണത്രെ ഷണ്മുഖന് ആറു മുഖങ്ങളുണ്ടായത്. ഈയവസ്ഥയില്‍ പാര്‍വതീദേവി കുട്ടിയെ എടുത്ത് ഒന്നാക്കിയപ്പോള്‍ വീണ്ടും ഒരു മുഖമായി എന്നു വിശ്വസിക്കപ്പെടുന്നു. പാര്‍വതീദേവി സുബ്രഹ്മണ്യനെ എടുത്തത് തൃക്കാര്‍ത്തിക ദിവസമാണ്.
പരമശിവന്റെ ദിവ്യ പ്രഭയില്‍ നിന്നും കാര്‍ത്തിക ദേവിയുടെ സഹായത്താലാണ് സുബ്രഹ്മണ്യന് ഉണ്ടായത് എന്നൊരു വിശ്വാസവുമുണ്ട്. പുരാണങ്ങളില്‍ കാര്‍ത്തികയെ കുറിച്ചു പലകഥകളും ഉണ്ട്. തൃക്കാര്‍ത്തിക ദിവസം വീട്ടില്‍ വിളക്കുകൊളുത്തുകയും സന്ധ്യാസമയം ക്ഷേത്രത്തിലെ കാര്‍ത്തികദീപം കണ്ടു തൊഴുകയും ചെയ്യുന്നവര്‍ക്ക് മഹാലക്ഷ്മിയുടേയും ശ്രീ സുബ്രഹ്മണ്യന്റെയും ശ്രീപരമേശ്വരന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും അനുഗ്രഹമുണ്ടാകുമെന്നാണു വിശ്വാസം. തൃക്കാര്‍ത്തിക ദിനത്തില്‍ ദേവിയുടെ സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. മനസ്സിലെ മാലിന്യങ്ങള്‍ നീക്കി കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കുന്നതാണ് തൃക്കാര്‍ത്തിക വ്രതം.
കാര്‍ത്തികയുടെ അന്ന് കുളിച്ചു ശരീരശുദ്ധി വരുത്തി ദേവീനാമങ്ങള്‍ ജപിച്ചശേഷം മാത്രം ജലപാനം ചെയ്യുക. അന്നേദിവസം ഒരിക്കലൂണ് അഭികാമ്യം. അത് ദേവീക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദമാണ് ഉത്തമമെന്നു പറയുമെങ്കിലും കൊവിഡ് സാഹചര്യങ്ങളിൽ വീട്ടിൽത്തന്നെ കുളിച്ചു ശുദ്ധിയായി വയ്ക്കുന്ന ആഹാരം ഉപയോഗിക്കുക. ലളിതാസഹസ്രനാമം, മഹാലക്ഷ്മീസ്തവം എന്നിവ ഭക്തിപൂര്‍വം ജപിക്കുക. . സന്ധ്യാസമയത്തു ദേവിയെ വീട്ടിലേക്കു ക്ഷണിക്കുന്നു എന്ന സങ്കല്പത്തില് കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് കാര്‍ത്തിക വിളക്കു തെളിയിച്ചു ഭക്തിയോടെ ദേവീകീര്‍ത്തനങ്ങള്‍ ജപിക്കുക. പിറ്റേന്ന് രോഹിണി ദിനത്തിലും വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.
സംസ്ഥാനത്തു തന്നെ ഏറെ പ്രശസ്തമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ദര്‍ശനം ഞായറാഴ്ച വെളുപ്പിന് 3.30 മുതല്‍ ആറുവരെ നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സാമൂഹികാകലം സൂക്ഷിച്ച് ഭക്തജനങ്ങള്‍ക്ക് കൊടിമരച്ചുവട്ടില്വരെ പ്രവേശനം നല്‍കും. നടപ്പന്തലിന് കിഴക്കുവശത്ത് സ്കൂള്‍ ഗേറ്റിലൂടെ ക്യൂനിന്ന് സ്കൂളിന്റെ പടിഞ്ഞാറെ ഗേറ്റിലൂടെ ക്ഷേത്രമതില്ക്കകത്ത് പ്രവേശിച്ച് ശിവനെയും ആലുങ്കല്‍ ഭഗവതിയെയും വണങ്ങി കിഴക്കേനടയില്‍ പ്രത്യേക മണ്ഡപത്തില്‍ അലങ്കാരത്തോടെ ദേവിയുടെ തിടമ്പ് ദര്‍ശിച്ച് വഴിപാടുകള്‍ സമര്‍പ്പിച്ച് കൊടിമരച്ചുവട്ടില്‍ വന്ന് തൊഴുത് കിഴക്കേ ഗോപുരവാതിലിലൂടെ പുറത്തേക്ക് കടക്കേണ്ടതാണ്. തൃക്കാര്‍ത്തിക ആറാട്ടെഴുന്നള്ളിപ്പ് രാവിലെ ഏഴുമണിയോടെ മീനച്ചിലാറ്റിലെ പുത്തന്‍കടവിലേക്ക്. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ എഴുന്നള്ളത്തിനെ പിന്തുടരാന് ഭക്തജനങ്ങള്‍ക്ക് അനുവാദമില്ല. വൈകിട്ടുള്ള ദീപക്കാഴ്ചയും എഴുന്നള്ളിപ്പും 6.30 മുതല്‍ ഏഴുവരെ. നടപ്പന്തലിനു കിഴക്കേയറ്റത്തുനിന്നു ഭഗവതിയെ ദര്‍ശിച്ചു വലിയ കാണിക്ക സമര്‍പ്പിക്കാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കി.
കിടങ്ങൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും ഞായറാഴ്ച പ്രത്യേക പൂജകളും കാര്‍ത്തിക വിളക്കുമുണ്ടാകും. പുലര്‍ച്ചെ നാലിനു നിര്‍മാല്യദര്‍ശനത്തോടെ തുടങ്ങുന്ന ചടങ്ങുകള്‍ രാത്രി കാര്‍ത്തിക വിളക്ക് എഴുന്നള്ളിപ്പോടെയാണ് അവസാനിക്കുക. കൊവിഡ് സാഹചര്യത്തിൽ ഭക്തജനങ്ങൾക്കു നിയന്ത്രണമുണ്ട്. വൈകിട്ടു ദീപാരാധനയ്ക്കു മുന്‍പായി ക്ഷേത്രത്തില്‍ കാര്‍ത്തികദീപം തെളിക്കും. തുടര്‍ന്നാണ് കാര്‍ത്തികവിളക്ക്.
പ്രതിഷ്ഠാദിനം കൂടിയായതിനാൽ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിൽ ഞായറാഴ്ച
18 പൂജയും കളഭവുമടക്കം ചടങ്ങുകളുണ്ടാകും.