21
April 2021 - 6:58 pm IST

Download Our Mobile App

Flash News
Archives

Europe

bible

ജര്‍മനിയില്‍ അഖണ്ഡ ബൈബിള്‍ വായന 27 ന് തുടങ്ങി

Published:28 November 2020

# ജോസ് കുമ്പിളുവേലില്‍

ഇഷ്ടമുള്ള ഭാഷയില്‍ ഓണ്‍ലൈനില്‍ (zoom) തുടര്‍ച്ചയായി ബൈബിള്‍ ഉറക്കെ വായിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.

കൊളോണ്‍: ഫാ.അജി മൂലേപറമ്പില്‍ സി.എം. ഐ (ചാപ്ളെയിന്‍,ജീസസ് യൂത്ത് ജര്‍മനി) യുടെ ആത്മീയ നേതത്വത്തില്‍ കൊളോണ്‍ ജീസസ് യൂത്തിന്റെ സഹകരണത്തോടെ വിര്‍ച്ച്വല്‍ പ്ളാറ്റ്ഫോമായ സൂമിലൂടെ (zoom) മാരത്തണ്‍ ബൈബിള്‍ വായന സംഘടിപ്പിയ്ക്കുന്നു. "ദൈവത്തോടൊപ്പം ഒരു വാരാന്ത്യം'' 2020 കൊളോണ്‍ ബൈബിള്‍ റീഡിംഗ് മാരത്തണ്‍ നവംബർ 27 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഫാ. ഇഗ്നേഷ്യസ് ചാലിശ്ശേരി സി. എം. ഐ (ചാപൈ്ളന്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി, കൊളോണ്‍ & കോര്‍ഡിനേറ്റര്‍, സിറോ മലബാര്‍ ചര്‍ച്ച്, ജര്‍മനി) ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 29 ന് ഞായര്‍ ഉച്ചകഴിഞ്ഞ് മൂന്നു മണിക്കുള്ള വി. കുര്‍ബാനയോടെ സമാപിക്കും.

ഇഷ്ടമുള്ള ഭാഷയില്‍ ഓണ്‍ലൈനില്‍ (zoom) തുടര്‍ച്ചയായി ബൈബിള്‍ ഉറക്കെ വായിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഒപ്പം ആളുകള്‍ക്ക് ദൈവവചനം ശ്രവിക്കാന്‍ സമയനിഷ്ഠയില്ലാതെ ചേരാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. വി.ബൈബിളിലെ പുതിയ നിയമവും പഴയ നിയമത്തിലെ ചില തെരഞ്ഞെടുത്ത പുസ്തകങ്ങളും തുടര്‍ച്ചയായി അമ്പത് മണിക്കൂര്‍ വായിക്കുകയാണു പരിപാടിയുടെ ലക്ഷ്യം.

നമ്മുടെ വിശ്വാസം നവീകരിക്കുന്നതിനും ആഴപ്പെടുന്നതിനും ദൈവവുമായി ഒരു വ്യക്തി ബന്ധത്തിലേക്ക് അടുക്കുന്നുതിനും സഹായകമാവുന്ന കൊളോണ്‍ ബൈബിള്‍ റീഡിംഗ് മാരത്തണ്‍ 2020 ലേയ്ക്ക് സംഘാടകര്‍ ഏവരേയും സ്നേഹത്തോടെ പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു.

താല്‍പ്പര്യമുള്ള ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവരുടെ സൗകര്യമനുസരിച്ച് അരമണിക്കൂറോ ഒരു മണിക്കൂറോ ഉള്ള സ്ളോട്ടുകള്‍ തെരഞ്ഞെടുക്കുന്നതിന് +491744849329, +4915217940630 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ജര്‍മനിയിലെ കൊളോണില്‍ 2005 ല്‍ നടന്ന വേള്‍ഡ് യൂത്ത് ഡേയോടനുബന്ധിച്ചാണ് ജര്‍മനിയില്‍ ജീസസ് യൂത്ത് ആരംഭിച്ചത്.


വാർത്തകൾ

Sign up for Newsletter



top