പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:28 November 2020
ഡൽഹി ക്യാപിറ്റൽസിന്റെ നേപ്പാൾ സ്പിന്നർ സന്ദീപ് ലമിച്ഛാനെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതൽ ശരീരവേദന ഉണ്ടായിരുന്നു എന്നും അതേ തുടർന്നാണ് കൊവിഡ് ടെസ്റ്റ് നടത്തിയതെന്നും താരം അറിയിച്ചു. ഓസ്ട്രേലിയയിൽ ബിഗ് ബാഷ് ലീഗ് ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപാണ് സന്ദീപിന് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. ബിഗ് ബാഷ് ലീഗിൽ ഹോബാർട്ട് ഹറികെയ്നിന്റെ താരമാണ് സന്ദീപ്.
‘ഞാൻ കൊവിഡ് പോസിറ്റീവായെന്ന് എല്ലാവരെയും അറിയിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച മുതൽ ശരീര വേദന ഉണ്ടായിരുന്നു. ആരോഗ്യ നില ഇപ്പോൾ മെച്ചപ്പെട്ട് വരുന്നുണ്ട്. എല്ലാം ശരിയായി വന്നാൽ ഞാൻ കളിക്കളത്തിലേക്ക് തിരികെ എത്തും. നിങ്ങളുടെ പ്രാർഥനകളിൽ എന്നെയും ഉൾപ്പെടുത്തുക.’- തൻ്റെ ട്വിറ്റർ ഹാൻഡിലിൽ സന്ദീപ് കുറിച്ചു.