പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:28 November 2020
ജോണ്‍ എബ്രഹാം നായകനായെത്തുന്ന പുതിയ ചിത്രമാണ് സത്യമേവ ജയതേ 2. ചിത്രത്തില്‍ വില്ലനായെത്തുന്നത് മലയാളി താരം രാജീവ് പിള്ളയാണ്. മിലാപ് സവേരി സംവിധാനം ചെയ്യുന്ന സിനിമ 2018 ല്‍ പുറത്തെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ഓണ്‍ലൈന്‍ ഓഡിഷന് വഴിയാണ് രാജീവ് ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ലഖ്നൗവിലാണ് രാജീവിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. അതേസമയം മൂന്ന് ചിത്രങ്ങള്‍ കൂടി രാജീവ് പിള്ളയുടേതായി പുറത്തുവരാനുണ്ട്.
മുതിര്‍ന്ന ഛായാഗ്രാഹകന്‍ കെ പി നമ്പ്യാതിരിയുടെ സംവിധാന അരങ്ങേറ്റ ചിത്രമായ 'വര്‍ക് ഫ്രം ഹോം', ഷലീലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബഹുഭാഷാ ത്രിഡി ഹൊറര്‍ ചിത്രം സാല്‍മണ്‍, നവാഗതനായ വിഷ്ണു സംവിധാനം ചെയ്യുന്ന പ്രതിമുഖം എന്നിവയാണ് രാജീവിന്റേതായി വരാനിരിക്കുന്നത്. ബോസ് വെങ്കിട്ട് നായകനാവുന്ന വര്‍ക് ഫ്രം ഹോമില്‍ റിയാസ് ഖാന്, രവികാന്ത്, ശിവാനി ഭായ് തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ മലയാളം മൊഴിമാറ്റ പതിപ്പും പ്രദര്‍ശനത്തിനെത്തും.
അതേസമയം ഏഴ് ഭാഷകളില്‍ ഒരുങ്ങുന്ന സാല്‍മണില്‍ വിജയ് യേശുദാസ് ആണ് നായകന്. പ്രതിമുഖത്തില് രാജീവും സിദ്ധാര്‍ഥ് ശിവയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥ് ശിവയുടെ കസിന് ബ്രദര്‍ ആണ് സംവിധായകന് വിഷ്ണു.