പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:28 November 2020
വരുണ്‍ ധവാനും സാറ അലി ഖാനും ഒന്നിച്ചെത്തുന്ന ചിത്രമാണ് കൂലി നമ്പർ 1. ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ്. വരുണിന്റെ അച്ഛൻ ഡേവിഡ് ധവാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനികനായ വ്യവസായിയായി നടിച്ച് വിവാഹത്തിനൊരുങ്ങുന്ന ഒരു റെയ്ല്‍വേ പോര്‍ട്ടറുടെ റോളിലാണ് വരുണ്‍ ധവാനെത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ക്രിസ്മസ് റിലീസായി ചിത്രമെത്തും.
ഗോവിന്ദയെയും കരിഷ്മ കപൂറിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഇതേ പേരില്‍ ഡേവിഡ് ധവാന് സംവിധാനം ചെയ്ത് 1995ല്‍ പുറത്തെത്തിയ ചിത്രത്തിന്റെ റീമേക്ക് ആണ് പുതിയ ചിത്രം. പൂജ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ വാസു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ് എന്നിവരാണ് നിര്‍മ്മാണം. റൂമി ജാഫ്രിയുടേതാണ് തിരക്കഥ. സംഭാഷണം ഒരുക്കിയിരിക്കുന്നത് ഫര്‍ഹാദ് സാംജിയ പരേഷ് റാവല്‍, ജാവേദ് ജാഫ്രി, രാജ്പാല് യാദവ്, സാഹില്‍ വൈദ്, ശിഖ തല്‍സാനിയ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.